ഉറക്ക ഗുളിക നൽകി 19 വയസുള്ള മകളെ പീഡിപ്പിച്ചു; 40കാരനായ പിതാവ് അറസ്റ്റിൽ

single-img
28 June 2020

19 വയസുള്ള സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ 40 വയസുള്ള അച്ഛന്‍ പോലീസ് പിടിയില്‍. കര്‍ണാടകയില്‍ ബംഗളൂരുവിന് സമീപം ഹരലൂരിലാണ് സംഭവം നടന്നത്. ഉറക്ക ഗുളിക നല്‍കിയ ശേഷമാണ് പിതാവ് മകളെ പീഡിപ്പിച്ചത്. ഇതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. അന്നേ ദിവസം രാത്രി തനിക്ക് ചുമയും ജലദോഷവുമുണ്ടെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പിതാവ് ഉറക്ക ഗുളികകള്‍ നല്‍കുകയായിരുന്നു. പിറ്റേദിവസം രാവിലെ ഉറക്കം ഉണര്‍ന്നപ്പോള്‍ തന്റെ സമീപം ഉറങ്ങുന്ന അച്ഛനെയാണ് പെണ്‍കുട്ടി കണ്ടത്. താന്‍ പിതാവിനാല്‍ പീഡിപ്പിക്കപ്പെട്ടതായി മനസിലാക്കിയ കുട്ടി വിവരങ്ങള്‍ ഉടന്‍ രണ്ടാനമ്മയോട് പറഞ്ഞെങ്കിലും അവരും ഒരു പ്രതികരണവും ഇല്ലാതെ പെരുമാമാറുകയായിരുന്നു.

ഇതോടുകൂടി 19കാരി ജീവനൊടുക്കാന്‍ ശ്രമിക്കുകയും ടോയ്ലറ്റ് വൃത്തിയാക്കാനുപയോഗിക്കുന്ന കെമിക്കല്‍ കുടിച്ച് കുട്ടി സമീപമുള്ള ബെല്ലന്ദൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ചെന്ന് പരാതി പറയുകയുമായിരുന്നു . ഇതിനിടയില്‍ തന്നെ കുട്ടി സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയും ചെയ്തു. ഉടന്‍തന്നെ പോലീസുകാരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ പെണ്‍കുട്ടിയുടെ അപകട നില തരണം ചെയ്ത ശേഷം വിശദമായി കാര്യങ്ങള്‍ചോദിച്ചറിയുമെന്ന് പോലീസ് അറിയിച്ചു. പീഡനം നടന്നതില്‍ രണ്ടാനമ്മയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പിതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.