യുഎഇലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി: പ്രത്യേക അനുമതി വാങ്ങണം

single-img
27 June 2020

യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാനസികൾക്ക് തിരിച്ചടി. മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾ ഇന്ത്യയിലെ യുഎഇ എംബസിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണമെന്നുള്ള നിർദ്ദേശമാണ് ഇപ്പോൾ വന്നിരിക്കുന്നത്.  സ്വന്തം എംബസികൾക്ക് യുഎഇ തന്നെയാണ് നിർദ്ദേശം നൽകിയതും. കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ നാട്ടിലെത്തി തിരിച്ചു മാകാൻ കാത്തിരുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് ഈ നിർദ്ദേശത്തിലൂടെ ലഭിച്ചിരിക്കുന്നത്. 

ഓൺലൈൻ വഴി അപേക്ഷ നൽകിയതിനുശേഷം മാത്രമേ യാത്രയ്ക്കുള്ള ടിക്കറ്റുകൾ എടുക്കാവു എന്നതടക്കമുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. അപേക്ഷ എംബസി തള്ളിയാൽ മടങ്ങുവാൻ കഴിയില്ലെന്ന കാരണമാണ് ഇക്കാര്യത്തിൽ എംബസി വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് വന്ദേഭാരത് വിമാനങ്ങളിൽ മടങ്ങുന്നതിന് യുഎഇ എംബസിയിൽ നിന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിൻ്റെ പ്രത്യേക അനുമതി കൂടി വാങ്ങണമെന്ന് എയർ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.

മുമ്പ് തന്നെ സമാനമായ ഒരു നിർദ്ദേശം യുഎഇ പുറപ്പെടുവിച്ചിരുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി യു.എ.ഇയിൽ എത്തിയ വന്ദേഭാരത് വിമാനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ കൊണ്ടുവരരുതെന്നാണ് അന്ന് യുഎഇ നിർദ്ദേശം നൽകിയത്. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശവും എത്തിയിരിക്കുന്നത്. വന്ദേ ഭാരത് വിമാനങ്ങളിൽ യാത്രക്കാരെ യുഎഇയിലേക്ക് കൊണ്ടു വരാതിരിക്കാനുള്ള നീക്കത്തിൻെറ ഭാഗമാണ് പുതിയ നിർദേശമെന്നാണ് യുഎഇയുമായി ബന്ധപ്പെട്ടവർ പറയുന്നത്. 

 യുഎഇയിൽ നിന്ന് ഇന്ത്യാക്കാരെ കൊണ്ടുവരാനായി എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങൾ അവിടേക്ക് പറക്കുന്നത് ആളില്ലാതെയാണ്. ഈ വിമാനങ്ങളിൽ ഒരുകാരണവശാലും ഇന്ത്യാക്കാരെ കയറ്റിക്കൊണ്ടുവരരുതെന്നാണ് യുഎഇ വ്യക്തമാക്കിയത്. അത് ഉറപ്പിക്കാനാണ് യുഎഇ എംബസിയിൽ നിന്ന് അനുമതി തേടണമെന്ന് നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. 

ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ അത് നിരസിക്കാനാണ് സാദ്ധ്യതയെന്നും അതിലൂടെ ഇന്ത്യാക്കാരുടെ യാത്ര പൂർണമായും ഒഴിവാക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നതെന്നും സൂചനകളുണ്ട്. കോവിഡട് വ്യാപനം ഇന്ത്യയിൽ ഇത്തരത്തിൽ രൂക്ഷമായി തുടരുന്ന വേളയിൽ ഇന്ത്യക്കാരെ യുഎഇയിലേക്ക് പ്രവേശിപ്പിക്കുന്നത് രാജ്യത്ത് അപകടം വരുത്തിവയ്ക്കുമെന്ന നിലപാടിലാണ് യുഎഇ. കോവിഡ് വാക്സിൻ ഉപയോഗത്തിൽ വന്നാൽ മാത്രമേ കൊറോണ വ്യാപനത്തിന് ലോകത്തു ശമനമുണ്ടാകുകയുള്ളു. എന്നാൽ വാക്സിൻ വികസിപ്പിക്കുനന് കാര്യത്തിൽ ഇതുവരെയും ഒരു രാജ്യവും വിജയം കണ്ടിട്ടില്ല എന്നുള്ളതും രാജ്യന്തര പോക്കുവരവിന് തടസ്സമാകുകയാണ്.