എന്നും നടക്കുന്നത് ഇന്നും നടന്നു: തുടര്‍ച്ചയായ 20ാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്

single-img
26 June 2020

ഇന്ധന വില ഇന്നും കൂടി.  തുടര്‍ച്ചയായ 20ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 21 പൈസയും ഡീസലിന് 17 പൈസയുമാണ് കൂടിയത്.

കഴിഞ്ഞ 20 ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 8.88 രൂയും ഡീസല്‍ വിലയില്‍ 10.22 രൂപയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81.85 പൈസയായി. ഡീസലിന് 77.88 പൈസയായും ഉയര്‍ന്നു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 80 രൂപ 13 പൈസയാണ്. ഡീസല്‍ വില പെട്രോളിന് മുകളിലാണ്. 80 രൂപ 19 പൈസയും. ഇടക്കാലത്തിന് ശേഷം ജൂണ്‍ ഏഴു മുതലാണ് എണ്ണക്കമ്പനികള്‍ പ്രതിദിന വിലനിര്‍ണയം പുനരാരാംഭിച്ചത്.