കൊറോണയെ പേടിക്കണം: വിദേശികൾക്ക് ഇത്തവണ ഹജ്ജ് ഇല്ല
സൗദി അറേബ്യയിൽ ഇത്തവണ വിദേശികൾക്ക് വന്നു ഹജ്ജ് നിർവ്വഹികക്ാൻ അവസരമില്ല. ആഭ്യന്തര തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഈ വർഷത്തെ ഹജ്ജ് കർമം നടത്താൻ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം. തീരുമാനപ്രകാരം സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ഏതാനും പേർക്ക് മാത്രമേ ഹജ്ജിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയുള്ളു.
കോവിഡ് രോഗബാധ ലോകം മുഴുവൻ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ തീർഥാടകരെ പങ്കെടുപ്പിച്ച് ഹജ്ജ് നടത്തുന്നത് പ്രയാസകരമായതിനാലാണ് രാജ്യത്തിനകത്തുള്ള തീർഥാടകരെ മാത്രം പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്.
പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമാണ് ചടങ്ങുകൾ നടത്തുകയെന്നും സുരക്ഷയും സംരക്ഷണവും സാമൂഹിക അകലവും ഉറപ്പുവരുത്തുമെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.