ഡബ്ല്യുഡബ്ല്യുഇ റിംഗിൽ ഇനി ഇടിമുഴക്കം ഉണ്ടാവില്ല; അണ്ടര്‍ടേക്കർ വിരമിക്കല്‍ പ്രഖ്യാപിച്ചു

single-img
22 June 2020

റസ്ലിംഗ് റിംഗിൽ റിങില്‍ എക്കാലവും ഇടിയുടെ പ്രകമ്പനം സൃഷ്ടിച്ച് ആരാധകരുടെ സൂപ്പര്‍ ഹീറോയായി മാറിയ ദി അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ നിന്നും ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചു. മത്സര ലോകത്തിലേക്ക് ഇനിയൊരിക്കലും മടങ്ങിവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരിയറിലെ അവസാനത്തെ മല്‍സരമാണ് ദി ലാസ്റ്റ് റൈഡില്‍ താന്‍ പങ്കെടുത്തതെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു .

ഇദ്ദേഹത്തിന്റെ വിരമിക്കല്‍ ഡബ്യുഡബ്ല്യുഇയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചു. ആദ്യമായി 1990ലാണ് ദി അണ്ടര്‍ടേക്കര്‍ ഡബ്ല്യുഡബ്ല്യുഇയില്‍ ചേര്‍ന്നത്. ആ വര്‍ഷം തന്നെ നവംബറില്‍ അദ്ദേഹം ആദ്യ മല്‍സരത്തില്‍ ഇറങ്ങുകയും ചെയ്തു. മടുല്ലവരില്‍ നിന്നും വിത്യസ്തമായി തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഡബ്ല്യുഡബ്ല്യുഇയിലെ സൂപ്പര്‍ താര പദവിയിലേക്കുയരാന്‍ ദി അണ്ടര്‍ടേക്കര്‍ക്കു സാധിച്ചു.

ധാരാളം നിരവധി കിരീടപ്പോരാട്ടങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതുവരെയുള്ള തന്റെ കരിയറില്‍ ഏഴു തവണ ലോക ചാംപ്യനായിട്ടുള്ള ദി അണ്ടര്‍ടേക്കര്‍ ആറു തവണ ടീമിനൊപ്പവും കിരീടവിജയത്തില്‍ പങ്കാളിയായി. ഇതിനെല്ലാം പുറമേ ഒരു തവണ റോയല്‍ റംബിള്‍ വിന്നറായും (2007) 12 തവണ സ്ലാമി അവാര്‍ഡ് ജേതാവായും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

താന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഫീല്‍ഡില്‍ കരിയറിലെ ഏറ്റവും ഉചിതമായ സമയത്താണ് താന്‍ നിര്‍ത്തുന്നതെന്ന് ദി അണ്ടര്‍ടേക്കര്‍ വിരമിക്കലിനോട് പ്രതികരിച്ചു. ഇനിയും ഒരിക്കല്‍ കൂടി റിങില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും 55 കാരനായ ദി അണ്ടര്‍ടേക്കര്‍ വ്യക്തമാക്കി. ഇടിയുടെ ലോകത്തില്‍ ഡെഡ്മാനെന്ന് ആരാധകര്‍ വിശേഷണം നല്‍കിയ അണ്ടര്‍ടേക്കറുടെ ശരിയായ പേര് മാര്‍ക്ക് വില്ല്യന്‍ കലാവെയെന്നാണ്.