ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 50,000 കോടിയുടെ സാമ്പത്തിക പാക്കേജ്; വിശദീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍

single-img
18 June 2020

രാജ്യമാകെയുള്ള കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഇതര സംസ്ഥാന തൊഴിലാളികളെ സഹായിക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍. ലോക്ക് ഡൌൺ നിലവിൽ വന്നതിനെ തുടർന്ന് നാട്ടില്‍ തിരിച്ചെത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ക്കാണ് 50,000 കോടിയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചത്.

രാജ്യത്തെ വിവിധ 116 ജില്ലകളില്‍ നിന്നെത്തുന്ന വിവിധ ഭാഷ തൊഴിലാളികള്‍ക്കായി 25 പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്നതെന്നും ധനമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഈ തുക ഇവർക്കായി വിനിയോഗിക്കുന്നതിലൂടെ തൊഴിലാളികളെ ഉപയോഗിച്ച് ഗ്രാമീണ അടിസ്ഥാന സൗകര്യം വേഗത്തിലാക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.