സമ്പര്‍ക്കത്തിലൂടെ കോവിഡ്: കണ്ണൂര്‍ നഗരത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

single-img
17 June 2020

സമ്പര്‍ക്കത്തിലൂടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ എല്ലാ ഡിവിഷനുകളും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നഗരത്തിൽ പ്രവർത്തിക്കുന്ന ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടച്ചിടും.

ഹൈവെയിലൂടെ കടന്നുപോകുന്നത് ഒഴികെയുള്ള വാഹന ഗതാഗതം നിയന്ത്രിക്കാനും ഉത്തരവിൽ പറയുന്നു. ജില്ലയിൽ ഇന്ന് മാത്രം നാല് പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതേവരെ 136 പേരാണ് കണ്ണൂര്‍ ജില്ലയില്‍ ആകെ ചികിത്സയിലുള്ളത്. 14,415 പേര്‍ നിരീക്ഷണത്തിലുമുണ്ട്.