കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് കാനഡയിൽ നിന്നും ചെെന മാരക വെെറസുകളെ ഇറക്കുമതി ചെയ്തിരുന്നു

single-img
17 June 2020

കോവിഡ് രോഗം ചെെനയിൽ പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് കാനഡയില്‍നിന്നു മാരക വൈറസ്‌ സാമ്പിളുകള്‍ ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിലേക്കു ഇറക്കുമതി ചെയ്‌തിരുന്നതായി വെളിപ്പെടുത്തല്‍.ആഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള, ലോകമെമ്പാടും വ്യാപിച്ച നിപ വൈറസുകളാണു കഴിഞ്ഞവര്‍ഷമാദ്യം കാനഡയിലെ വിന്നിപെഗിലുള്ള ദേശീയ മൈക്രോബയോളജി ലാബില്‍നിന്നു വുഹാനിലേക്കയച്ചത്െന്നാണ് വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. 

പരീക്ഷണങ്ങള്‍ക്കായി വുഹാന്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ അഭ്യര്‍ഥനപ്രകാരമായിരുന്നു വൈറസ്‌ കയറ്റുമതിയെന്നു ബ്രിട്ടനിലെ “ഡെയ്‌ലി എക്‌സ്‌പ്രസ്സ´´ണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വെെറസ് സാമ്പിളുകൾ എത്തിയ ശേഷമാണ് കഴിഞ്ഞ ഡിസംബറിൽ വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പിന്നാലെ ലോകമാകെ പടർന്നു പിടിക്കുകയും ചെയ്തു. 

കനേഡിയന്‍ ദേശീയ മൈക്രോബയോളജി ലാബില്‍നിന്നു കഴിഞ്ഞ ജൂലൈയില്‍ ഡോ. ഷിയാന്‍ഗ്വോ ക്യു പുറത്താക്കപ്പെട്ടിരുന്നു. അദ്ദേഹമാണ് അതിനും നാലുമാസം മുമ്പു നടന്ന ഈ വെെറസ് കയറ്റുമതിക്കു പിന്നിൽ പ്രവർത്തിച്ചതെന്നാണ് സി.ബി.സി. ന്യൂസിനെ ഉദ്ധരിച്ച്‌ “ഡെയ്‌ലി എക്‌സ്‌പ്രസ്‌” പറയുന്നത്. എന്നാല്‍, കഴിഞ്ഞവര്‍ഷം നടന്ന വൈറസ്‌ കയറ്റുമതിയും കോവിഡിന്റെ ഉത്ഭവവുമായി ബന്ധമൊന്നുമില്ലെന്നാണു കനേഡിയന്‍ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. 

 ഡോ. ഷിയാന്‍ഗ്വോ ക്യുവിനെ ലാബില്‍നിന്നു പുറത്താക്കിയതു വൈറസ്‌ കയറ്റുമതിയുമായി ബന്ധപ്പെട്ടല്ലെന്നും കനേഡിയന്‍ പൊതുജനാരോഗ്യ ഏജന്‍സിയുടെ മാധ്യമവിഭാഗം മേധാവി എറിക്‌ മോറിസെറ്റെ വ്യക്‌തമാക്കി. ശാസ്‌ത്രീയപരീക്ഷണങ്ങള്‍ക്കായി വുഹാന്‍ ലാബിന്റെ അഭ്യര്‍ഥനപ്രകാരമാണ്‌ എബോള, നിപ വൈറസ്‌ സാമ്പിളുകള്‍ പി.എച്ച്‌.എ.സി. അയച്ചുകൊടുത്തതെന്നും കാനഡ വെളിപ്പെടുത്തി. 

എന്നാല്‍, ജീവനു ഭീഷണി ഉയര്‍ത്തുന്ന ഈ നടപടി ദുരൂഹമായിരുന്നെന്ന്‌ ഒട്ടാവ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്‌ധനും നിയമാധ്യാപകനുമായ ആമിര്‍ അട്ടാരന്‍ ആരോപിച്ചു. കനേഡിയന്‍ സര്‍ക്കാരിന്റെ ഒരു മണ്ടന്‍ തീരുമാനമായിരുന്നു അതെന്നും അട്ടാരൻ പറഞ്ഞു. 

വുഹാനില്‍ ഉത്ഭവിച്ച കൊറോണ വൈറസ്‌ ലോകമെമ്പാടും പടര്‍ന്നതിനെച്ചൊല്ലി ചൈനയും പാശ്‌ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അതിനിടെയാണു പുതിയ വെളിപ്പെടുത്തല്‍ എത്തിിരിക്കുന്നത്. കൊറോണവെെറസ് വ്യാപനത്തെചൊല്ലി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചെെനയ്ക്ക് എതിരെ രംഗത്തെത്തിയിരുന്നു. വെെറസ് വ്യാപനത്തെക്കുറിച്ച് അജ്‌ഞത നടിക്കുന്നതിൻ്റെ പേരില്‍ ചൈനയ്‌ക്കെതിരേ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഇക്കാലയളവിൽ നിരവധി തവണയാണ് രംഗത്തെത്തിയത്.