അന്ന് അടിമവ്യാപാരത്തിനെതിരെ നിശബ്ദനായി: അമേരിക്കയുടെ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജെ​ഫേ​ഴ്സ​ന്‍റെ പ്രതിമ പ്രക്ഷോഭകർ തകർത്തു

single-img
16 June 2020

അമേരിക്കയുടെ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജെ​ഫേ​ഴ്സ​ന്‍റെ പ്ര​തി​മയ്ക്ക് എതിരെ പ്രക്ഷോഭകരുടെ രോഷം. പ്രതിമ വം​ശീ​യ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ വ​ലി​ച്ചു​താ​ഴെ​യി​ട്ടു. യു​എ​സ് ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്‍റെ ശി​ല്പി​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​ഫേ​ഴ്സ​ന്‍റെ പേ​രി​ലു​ള്ള പോ​ർ​ട്ടു ലാ​ൻ​ഡി​ലെ സ്കൂ​ൾ പ​രി​സ​ര​ത്തു സ്ഥാ​പി​ച്ചി​രു​ന്ന പ്ര​തി​മ​യാ​ണു ത​ക​ർ​ത്ത​ത്. 

ജെ​ഫേ​ഴ്സ​ന്‍റെ ജീ​വി​ത​കാ​ല​ത്ത് 600 അ​ടി​മ​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു ച​രി​ത്ര​കാ​ര​ന്മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ക​റു​ത്ത​വം​ശ​ജ​നാ​യ ജോ​ർ​ജ് ഫ്ളോ​യി​ഡി​നെ മി​നി​യാ​പ്പൊ​ളീ​സി​ലെ വെ​ള്ള​ക്കാ​ര​നാ​യ പോ​ലീ​സ് ഓ​ഫീ​സ​ർ ക​ഴു​ത്തി​ൽ കാ​ൽ​മു​ട്ട​മ​ർ​ത്തി ശ്വാ​സം മു​ട്ടി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് യു​എ​സി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും വം​ശീ​യ​ത​യ്ക്കെ​തി​രേ സ​മ​രം ആ​രം​ഭി​ച്ച​ത്. 

ക്രി​സ്റ്റ​ഫ​ർ കൊ​ളം​ബ​സ് ഉ​ൾ​പ്പെ​ടെ പ​ല​രു​ടെ​യും പ്ര​തി​ക​ൾ​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ബ്രി​ട്ട​നി​ലും മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും വം​ശീ​യാ​നു​കൂ​ലി​ക​ളു​ടെ പ്ര​തി​മ​ക​ൾ​ക്കു നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി.