എസ്എസ്എൽസി, പ്ലസ് ടു: മൂല്യനിർണയം ഉടൻ പൂർത്തിയാകും; ഒരാഴ്ചയ്ക്കകം ഫല പ്രഖ്യാപനം


സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങൾ ഈ മാസം അവസാനം പ്രസിദ്ധീകരിക്കും എന്ന് റിപ്പോർട്ടുകൾ. പേപ്പറുകളുടെ മൂല്യനിർണയം ഈയാഴ്ച പൂർത്തിയാകുമെന്നതിനാൽ ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാൻ സാധിക്കും.
ജൂലൈ ആദ്യആഴ്ചയിൽ തന്നെ തന്നെ പ്ലസ് വൺ, ബിരുദ പ്രവേശന നടപടികൾ തുടങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. ഇപ്പോഴുള്ള ഹോട്സ്പോട്ട്, കണ്ടെയ്ൻമെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളിൽ അധ്യാപകർ എത്താത്തതിനാൽ മൂല്യനിർണയം ഒരു ഘട്ടത്തിൽതടസ്സപ്പെട്ടെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സർട്ടിഫിക്കറ്റുകളിൽ മാർക്ക് രേഖപ്പെടുത്തലും സമാന്തരമായി നടക്കുന്നു.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തി വച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. അതേമാസം 30ന് പരീക്ഷകള്‍ അവസാനിക്കുകയും ചെയ്തിരുന്നു. പിന്നീട്മെയ് 30ന് ശേഷമാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.