മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ; പാക് അധീന കാശ്മീരിലെ ജനങ്ങളും ഇന്ത്യയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നു: രാജ്നാഥ് സിംഗ്

14 June 2020

രാജ്യമാകെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഭരണ നേട്ടങ്ങളാൽ പാക് അധീന കാശ്മീരിലുള്ളവരും ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ജമ്മു ജന്‍ സംവാദ് റാലിയില്‍ സംസാരിക്കുക്കവേ ആയിരുന്നു അദ്ദേഹം ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
ഇന്നുവരെ ഉള്ളതിൽ നിന്നുംകാശ്മീരിന്റെ വിധിയും മുഖവും മാറ്റാന്‍ ഇതിനകം മോദിയ്ക്കായെന്നും അദ്ദേഹം അവകാശപ്പെട്ടു. കേന്ദ്ര ഭരണത്തിൽ മോദിസര്‍ക്കാര്‍ ചെയ്ത മികച്ച പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും കാശ്മീരില്‍ നടക്കാറുള്ള പ്രതിഷേധങ്ങളില്‍ നേരത്തെ ഐ.എസിന്റെ കൊടികളാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.