ഇതാണ് അമേരിക്ക: കോവിഡ് ബാധിച്ച് രക്ഷപ്പെട്ട വൃദ്ധൻ്റെ ആശുപത്രി ബില്ല് 11 ലക്ഷം
കോവിഡ് ബാധിച്ച് മരണത്തിൽ നിന്നും രക്ഷപെട്ട വൃദ്ധന് വൻ ആശുപത്രിബില്ല്. ആശുപത്രിയിൽ അടച്ചത് 11 ലക്ഷം രൂപയാണ്. അമേരിക്കന്‍ സ്വദേശിയായ മൈക്കിള്‍ ഫ്ളോര്‍(70)നാണ് ഈ ദുരനുഭവം. മാര്‍ച്ച് നാലു മുതല്‍ 62 ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞതതിൻ്റെ ബില്ലാണ് മെെക്കിൾ അടച്ചത്.
കോവിഡ് ബാധിച്ച മെെക്കിൾ അതീവഗുരുതരാവസ്ഥയിലായിരുന്നു. രോഗം രൂക്ഷമായതോടെ ഇദ്ദേഹത്തിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്സ് ഫോണ്‍ വരെ നല്‍കിയിരുന്നു. എന്നാല്‍ ഏവരേയും അത്ഭതപ്പെടുത്തി അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
എന്നാൽ രോഗ ശമനത്തിനു പിന്നാലെ അടുത്ത ഞെട്ടല്‍ സമ്മാനിച്ചത് ആശുപത്രി അധികൃതര്‍ തന്നെയാണ്.മേയ് അഞ്ചിന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത മൈക്കിളിന് 1,122,501 രൂപയുടെ ബില്ലാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതിനാല്‍ അദ്ദേഹത്തിന് പണം മുടക്കേണ്ടി വന്നിരുന്നില്ല.
ആരോഗ്യ സംരക്ഷണം വളരെ ചിലവേറിയ ഒന്നായി മാറുന്നു. ഇതിനെ സാമൂഹികവത്ക്കരിക്കുക എന്നത് വളരെ വിവാദമായി മാറുകയാണ്. നികുതി ദായകര്‍ തന്നെ ചിലവ് വഹിക്കേണ്ടി വരികയെന്നത് ഏറെ പ്രതിഷേധാര്‍ഹമാണെന്നും മൈക്കിള്‍ പറഞ്ഞു.