നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായവുമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്

single-img
12 June 2020

നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ പത്ത് ടെലിവിഷൻ സെറ്റുകൾ ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസിന് കൈമാറി.

ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് കേരള ഹെഡ് ലിഞ്ചു എസ്തപ്പാൻ കണ്ണൂരിലെ മന്ത്രിയുടെ ഓഫീസിൽ എത്തി ടെലിവിഷൻ സെറ്റുകൾ ഓഫീസ് സ്റ്റാഫിന് കൈമാറി.വരും ദിവസങ്ങളിൽ കൂടുതൽ ടിവികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുമെന്ന് ഡോ.ബോബി ചെമ്മണൂർ അറിയിച്ചു