സർക്കാരിന്റെ പ്രതിരോധ നടപടികളെ പിന്തുണയ്ക്കും; യാക്കോബായ സുറിയാനി സഭ പള്ളികൾ തുറക്കില്ല

single-img
7 June 2020

കേരളത്തിൽ സർക്കാർ നടത്തുന്ന കൊവിഡ് പ്രതിരോധ നടപടികളെ പിന്തുണക്കാനുള്ള തീരുമാനവുമായി ക്രൈസ്തവ സഭകൾ. ഇതിന്റെ ഭാഗമായി യാക്കോബായ സുറിയാനി സഭ നിരണം ,കൊല്ലം ഭദ്രാസനങ്ങളുടെ കീഴിലുള്ള പള്ളികൾ ജൂൺ 30ന് ശേഷമേ തുറക്കൂ എന്ന തീരുമാനം കൈക്കൊണ്ടു.

അതേപോലെ തന്നെ നിലവിലെസാഹചര്യത്തിൽ ആരാധനാലയങ്ങൾ തുറക്കേണ്ടെന്ന് കൊല്ലം ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോർ തേവോദോസിയോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ ഗീവർഗ്ഗീസ് മോർ കൂറിലോസ് എന്നിവർ അറിയിക്കുകയും ചെയ്തു. ക്രൈസ്റ്റ് സെന്റർ ഹോസ്പൽ ചർച്ചും തങ്ങളുടെ കീഴിലുള്ള ആരാധാനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു. എന്നാൽ ഓൺലൈൻ വഴിയുള്ള ആരാധന തുടരുമെന്നും അവർ വ്യക്തമാക്കി.

പക്ഷെ പഴയപോലെ പ്രാർത്ഥനകൾ തുടങ്ങാനാണ് കത്തോലിക സഭ താമരശേരി രൂപതയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽനിർദ്ദേശം സർക്കുലർ വഴി പുറത്തിറക്കി. പക്ഷെ കുർബാനകളുടെ എണ്ണം കൂട്ടുന്ന കാര്യം അതത് ഇടവകകൾക്ക് തീരുമാനിക്കാം. ഒരു കുർബാനയ്ക്ക് 100 പേരിൽ കൂടുതൽ പേർ പള്ളികളിൽ പ്രവേശിക്കരുത്. പത്ത് വയസ്സിനു താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവർ പള്ളിയിൽ വരരുത്. ദിവസവും ദേവാലയത്തിൽ വരുന്നവരുടെ പേരു വിവരങ്ങൾ എഴുതി സൂക്ഷിക്കുമെന്നും അവർ വ്യക്തമാക്കി.