നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

single-img
7 June 2020

പ്രശസ്ത ദക്ഷിണേന്ത്യൻ നടി നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കർണാടകയിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

അറിയപ്പെടുന്ന കന്നഡ നടന്‍ ശക്തി പ്രസാദിന്‍റെ കൊച്ചുമകനും തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധുകൂടിയാണ് മരണപ്പെട്ട ചിരഞ്ജീവി സർജ. 2009ല്‍പ്രദർശനത്തിനെത്തിയ വായുപുത്രയായിരുന്നു ചിരഞ്ജീവി സർജയുടെ ആദ്യ ചിത്രം. 2018 മെയ് 2നായിരുന്നു സര്‍ജയുടെയും മേഘ്ന രാജിന്‍റെയും വിവാഹം നടന്നത്.