പ്രവർത്തനം ശരിയല്ല; കോവിഡ് സേഫ്റ്റി ആപ്പിനെതിരെ മുഖ്യമന്ത്രിക്ക് വിദ്യാര്‍ത്ഥിയുടെ പരാതി

single-img
20 May 2020

മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ എത്തി ക്വാറന്റെ നിൽ കഴിയുന്ന വന്നവരെ നിരീക്ഷിക്കുന്ന കോവിഡ് സേഫ്റ്റി ആപ്പിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. ക്വാറന്റൈനില്‍ തന്നെ കഴിയുന്ന രോഗി പുറത്തിറങ്ങിയതായി കാണിച്ച് പോലീസ് കേസെടുത്തതോടെയാണ് ആപ്പിന്റെ പ്രവര്‍ത്തനം സംശയത്തിലായത്.

ആപ്പ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം എടപ്പള്ളി സ്വദേശിയായ വിദ്യാര്‍ത്ഥി 5 തവണ പുറത്തിറങ്ങിയതായി പോലിസിന്റെ റിപ്പോർട്ട്. പക്ഷെ താന്‍ ഒരിക്കല്‍ പോലും പുറത്തിറങ്ങിയിട്ടില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചെന്നും കാട്ടി വിദ്യാര്‍ത്ഥി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇതുവരെ കൊച്ചിയിൽ മാത്രം 200 ലധികം പേർക്കെതിരെ കോവിഡ് സേഫ്റ്റി ആപ് മുഖേന പോലീസ് കേസെടുത്തിട്ടുണ്ട്.