കോവിഡ് പരത്തുന്നത് മുസ്ലീങ്ങളാണെന്ന് പ്രചരണം നടത്തിയ സീ ന്യുസിലെ 26 പേർക്ക് കോവിഡ്: ചാനൽ അടച്ചുപൂട്ടി

single-img
19 May 2020

കോവിഡ് ബാധ മൂലം സീ ന്യൂസ് സ്റ്റുഡിയോ അടച്ചു പൂട്ടിയതായി റിപ്പോർട്ടുകൾ. 29 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇന്ത്യയിൽ കോവിഡ് പടർത്തിയത് ഒരു പ്രത്യേക വിഭാഗമാണെന്ന വിദ്വേഷ പ്രചാരണം നടത്തിയവരിൽ മുൻ നിരയിലുണ്ടായിരുന്ന സ്ഥാപനമായിരുന്നു സീന്യൂസ്. 

സീ ന്യൂസ് ഡിറ്റർ സുധീർ ചൗധരി ക്കെതിരെ സിപിഐ യുവജന സംഘടനയായ എഐവെെഎഫ് നൽകിയ പരാതിയിൽ വിദ്വേഷ പ്രചാരണത്തിന് കോഴിക്കോട് കേസെടുത്തിരുന്നു. അതിനു പിന്നാലെയാണ് കോവിഡ് ബാധ മൂലം ചാനൽ അടച്ചുപൂട്ടിയത്. 

യുപിയിലെ നോയ്ഡയിലാണ് സി ന്യുസ് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്. നിരവധി പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് സ്റ്റുഡിയോ താൽക്കാലികമായി അടച്ചുപൂട്ടുകയായിരുന്നു.