രാജ്യത്ത് കൊവിഡ് ബാധിച്ച് ആളുകള്‍ മരിച്ചു വീഴുമ്പോള്‍ ആറാം വാർഷികം ആഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍

single-img
16 May 2020

രാജ്യമാകെ കൊവിഡ് ബാധിച്ചും ലോക്ക് ഡൗൺ സാമ്പത്തിക പ്രതിസന്ധിയിൽ ആളുകൾ മരിക്കുമ്പോഴും കേന്ദ്രത്തിൽ മോദി സർക്കാർ ആറ് വർഷത്തെ ഭരണ നേട്ടങ്ങളെ പുകഴ്ത്തി വീഡിയോ ഇറക്കി. ഈ സംഭവത്തില്‍ കേന്ദ്രത്തിനെതിരെയും ബിജെപിക്കെതിരെയും സോഷ്യല്‍ മീഡിയകളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആറ് വർഷം കൊണ്ട് അവതരിപ്പിച്ച പദ്ധതികളും കൈവരിച്ച ഭരണ നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് ഈ വീഡിയോ തയ്യാറാക്കിയത്.

രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തിറക്കിയത് അനൗചിത്യമായിപ്പോയി എന്നതാണ് പ്രധാന വിമര്‍ശനം. 2014 മെയ് മാസം പതിനാറിനാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേത‍ൃത്വത്തിൽ എൻഡിഎ മുന്നണി അധികാരമേറുന്നത്. ഒന്‍പത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സർക്കാർ കൊണ്ടുവന്ന പദ്ധതികളെക്കുറിച്ചാണ് പ്രധാനമായും സൂചിപ്പിക്കുന്നത്.

നരേന്ദ്ര മോദി നയിക്കുന്ന സർക്കാരിന് ഹൃദയവുമില്ല നാണവുമില്ല, ഇന്ത്യയില്‍ കൊവിഡ് കേസുകൾ ചൈനയേക്കാൾ മുന്നിലെത്തി നിൽക്കുമ്പോൾ സർക്കാരിന്റെ ആറാം വാർഷികം ആഘോഷിക്കണമെങ്കിൽ തീർച്ചയായും നിങ്ങൾ ഹൃദയമില്ലാത്തവരായിരിക്കണം, എന്നിങ്ങിനെയുള്ള വിമർശനങ്ങളാണ് വീഡിയോയ്ക്കെതിരെ പ്രധാനമായും ഉയരുന്നത്.