ലോക്ക് ഡൌണില്‍ ശമ്പളം നൽകാൻ വെെകുന്ന കമ്പനികൾക്കെതിരെ നടപടി പാടില്ല: സുപ്രീം കോടതി

single-img
15 May 2020

ലോക്ക് ഡൌണില്‍ രാജ്യത്ത് തൊഴിലാളികൾക്ക് ശമ്പളം നൽകാൻ വെെകുന്ന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ പാടില്ല എന്ന് സുപ്രീംകോടതി. ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ നിരവധി കമ്പനികൾക്കും സംരംഭകർക്കുമെതിരെ ജീവനക്കാർക്ക് പൂർണ്ണമായും ശമ്പളം നൽകാത്തതിന്റെ പേരിൽ അടുത്ത ഒരാഴ്ച്ച വരെ നടപടി എടുക്കേണ്ടതില്ലെന്നു സുപ്രീംകോടതി കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി.

ലോക്ക് ഡൌൺ നിലവിൽ വന്നതിനാൽ ഉത്പാദനം നടക്കാത്ത ചെറിയ കമ്പനികൾ രാജ്യത്തുണ്ട്. ഈ സാഹചര്യം ഗൗരവമായി കാണേണ്ട കാര്യമാണെന്നും കോടതി പറഞ്ഞു. എന്നാൽ, ഈ കാലയളവിലും കമ്പനികൾ തൊഴിലാളികൾക്ക് ശമ്പളം മുടക്കരുതെന്ന മാർച്ച് 29ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലര്‍ ഉള്‍പ്പടെ വിവിധ ഹർജികളിൽ വാദം കേള്‍ക്കവെയാണ് എൽ റാവു, എസ്കെ കൗൾ, ബിആർ ഗവായി എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷണം നടത്തിയത്.

ഗൗരവത്തോടെയും വിശാലമായും കാണേണ്ട ഈ പ്രശ്നത്തിന് അടിയന്തിരമായി കേന്ദ്ര സർക്കാർ പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതിന്ധയിലായ കമ്പനികൾക്ക് ആവശ്യം സർക്കാർ സഹായമാണ് അല്ലാതെ പ്രതികാര നടപടിയല്ലെന്നും സംരംഭകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിക്കുകയുണ്ടായി.