കോവിഡ് ബാധിച്ച്‌ മൂന്നു പ്രവാസികള്‍ കൂടി മരിച്ചു

single-img
15 May 2020

കോവിഡ് ബാധിച്ച്‌ മൂന്നു പ്രവാസികള്‍ കൂടി മരണപ്പെട്ടു. കുവൈത്ത്, ദുബായ്, ഒമാന്‍ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ കൂരാറ സ്വദേശി അഷറഫ് (56 )കുവൈത്തിലും , കോഴിക്കോട് നാദാപുരം കുനിയില്‍ മജീദ് (47 )ദുബായിലും , എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍( 31 ) ഒമാനിലും വെച്ചാണ് മരിച്ചത്. ഇതോടെ കോവിഡ് മൂലം ഗള്‍ഫില്‍ മരണപ്പെടുന്ന മലയാളികളുടെ എണ്ണം 78 ആയി

അതേസമയം മറ്റു ലോകരാഷ്ട്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ യുഎഇയിൽ നിന്ന് ആശ്വാസ വാർത്തകളാണ് വരുന്നത്. നാ​ലു​ദി​വ​സ​മാ​യി മ​ര​ണ​നി​ര​ക്ക് ഗ​ണ്യ​മാ​യി​ കു​റ​ഞ്ഞ​തും രോ​ഗ​മു​ക്​​ത​ര്‍ കൂ​ടു​ന്ന​തും പ്ര​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്​ പ​ക​രു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​വും ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്.

രാ​ജ്യ​ത്ത്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച്‌​ മൂ​ന്ന​ര മാ​സം പി​ന്നി​ടു​മ്പോഴും മ​ര​ണ സം​ഖ്യ 208 മാ​ത്ര​മാ​ണ്. ഇ​തി​നു​ശേ​ഷം രോ​ഗം സ്​​ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍ മ​ര​ണ​വും രോ​ഗ​ബാ​ധി​ത​രും കു​തി​ച്ചു​യ​രു​മ്പോഴാ​ണ്​ യു.​എ.​ഇ​ക്ക്​ കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​നാ​യ​ത്. , ദി​വ​സ​വും 500ലേ​റെ പേ​രാ​ണ്​ ഇവിടെ രോ​ഗ​മു​ക്​​ത​രാ​കു​ന്ന​ത്.