പഞ്ചാബിൽ നിന്നും ബിഹാറിലേക്ക് കാൽനടയായി ബമായ അതിഥി തൊഴിലാളികൾക്കു നേരേ ബസ് പാഞ്ഞുകയറി: ആറു മരണം

single-img
14 May 2020

കാൽനടയായി യാത്രചെയ്യുകയായിരുന്ന അതിഥി തൊളിലാളികൾക്കു നേരേ ബസ് പാഞ്ഞുകയറി ഉത്തര്‍പ്രദേശില്‍ ആറു തൊഴിലാളികള്‍ മരിച്ചു. മുസഫര്‍പൂര്‍-സഹാരണ്‍പൂര്‍ ദേശീയപാതയിലാണ് സംഭവം. കാല്‍നടയായി പോയ തൊഴിലാളികളെ അതിവേഗതയിലെത്തിയ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പഞ്ചാബില്‍ നിന്നും കാല്‍നടയായി ബീഹാറിലേക്ക് പോകുകയായിരുന്നു തൊഴിലാളികൾ. ഗലൗലി ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് രാത്രി അപകടം ഉണ്ടായത്. സംഘത്തിലുണ്ടായിരുന്നവരില്‍ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അപകടം ഉണ്ടായ ഉടന്‍ തന്നെ ബസ് ഡ്രൈവര്‍ ഇറങ്ങി ഓടിയതായാണ് വിവരം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ സ്വദേശത്തേക്ക് മടങ്ങിയ അതിഥി തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ചിരുന്നു.