ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അയൽവാസികൾക്കു നേരെ വെടിയുതിർത്തു

single-img
5 May 2020

ഡൽഹി: ഡൽഹിയിൽ അയൽ വാസികൽക്കു നേരെ വെടിയുതിർത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ രോഷ പ്രകടനം. വെടിവയ്പ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. വാക്കുതർക്കത്തെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ നിറയൊഴിച്ചത്.വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മീററ്റ് നഗറില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.

 സീലാംപൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍ഗ്രസ്റ്റബിള്‍ രാജീവ് ആണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിവെച്ചത്.പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വടക്ക് കിഴക്കന്‍ ഡി.സി.പി വേദ് പ്രകാശ് സൂര്യ അറിയിച്ചു

രാജീവിന്‍റെ കുടുംബവും അയല്‍വാസികളും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിച്ച്‌ മൂന്നു പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തര്‍ക്കത്തിന്‍റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.