സംസ്ഥാനത്തിന്റെ വരുമാനം 161 കോടിയായി കുറഞ്ഞു; കേന്ദ്രത്തിന്റെ സഹായം ഇല്ലാതെ മുന്നോട്ട് പോകാനാവില്ല: മന്ത്രി തോമസ്‌ ഐസക്

single-img
3 May 2020

ലോക്ക് ഡൌൺ തുടർച്ചയായി കേരളത്തിന്റെ വരുമാനം 161 കോടിയായി കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിൽ വരുമാനത്തിൽ 92 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ ഒരാഴ്ച മാത്രം ഉണ്ടായിരുന്ന മാര്‍ച്ച് മാസത്തിലെ കണക്കാണിത്.

രാജ്യമാകെ സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും അടച്ചിട്ട ഏപ്രിലില്‍ വരുമാനം ഇനിയും താഴുമെന്നും ധനമന്ത്രി ഫേസ്ബുക്കിൽ എഴുതി.ഇത്രയും രൂക്ഷമായി സാമ്പത്തിക പ്രതിസന്ധി നേരിട്ടിട്ടും സംസ്ഥാനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിനേയും മന്ത്രി വിമര്‍ശിച്ചു.

രാജ്യത്തെ വൻകിട കോര്‍പ്പറേറ്റുകള്‍ക്കും മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്കുമെല്ലാം ഉദാരമായ സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വരുമാനം പൂര്‍ണ്ണമായും നിലച്ച സംസ്ഥാനങ്ങളെ അവഗണിക്കുന്നൂവെന്നതാണ് കോവിഡ് കാലത്തെ ഏറ്റവും വലിയ വിരോധാഭാസമെന്നും മന്ത്രി പറയുന്നു. അതേപ്[ഒലെ തന്നെ കേന്ദ്രസര്‍ക്കാറിന്റെ സഹായമില്ലാതെ ഇനി മുന്നോട്ട് പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.