ബ്ലോ ദ ബലൂൺ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂർ
3 May 2020
കോഴിക്കോട്: നമ്മുടെ രോഗപ്രതിരോധ ശേഷിക്ക് വെല്ലുവിളിയുയർത്തുന്ന കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാൻ നമ്മെ പ്രാപ്തരാക്കാൻ “ബ്ലോ ദ ബലൂൺ” ചാലഞ്ചുമായി ഡോ ബോബി ചെമ്മണൂർ. അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
സ്പോർട്സ് സിനിമാ താരങ്ങളെ ചാലഞ്ചു ചെയ്തുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ വീഡിയോ. കുറഞ്ഞ സമയംകൊണ്ട് ഒരു ബലൂൺ വീർപ്പിക്കുന്നതാണ് ചാലഞ്ച്. ചാലഞ്ച് എന്നതിലുപരി, ശ്വാസകോശത്തിന്റെ ഓക്സിജൻ സ്വീകരിക്കാനുള്ള കഴിവ് വർധിപ്പിക്കാൻ ഈ ഒരു വ്യായാമം ഗുണകരമാണ്. സ്ഥിരമായി ബലൂൺ വീർപ്പിക്കുന്നതിലൂടെ ലങ്ങ് കപ്പാസിറ്റി വർധിക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുകയും ചെയ്യുന്നു, അതിലൂടെ രോഗങ്ങളിൽ നിന്ന് വലിയൊരളവുവരെ രക്ഷ നേടാൻ നമുക്ക് സാധിക്കും