അനുയോജ്യമായ ഫോർമാറ്റ് ഏകദിനം; കളിക്കളത്തിലെ പ്രകടനത്തെക്കുറിച്ച് പറഞ്ഞ് റോസ് ടെയിലർ;

single-img
2 May 2020

ന്യൂസിലന്റ് ക്രിക്കറ്റിന്റെ അഭിമാനമുയർത്തിയ താരങ്ങളാണ് റിച്ചാർഡ് ഹാഡ് ലിയും, റോസ് ടെയിലറും. കളിക്കളത്തിലെ പ്രകടനങ്ങളെക്കുറിച്ചുള്ള ഇരുവരുടേയും ചർച്ചയാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റും തനിക്കിഷ്ടമാണെന്ന് തുറന്നു പറയുകയാണ് റോസ് ടെയിലര്‍. റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റോസ് ടെയിലര്‍ അഭിപ്രായം പറഞ്ഞത്. തനിക്ക് ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റ് ഏകദിനമാണെന്നും, ടി20 ക്രിക്കറ്റ് ഏറെ ആസ്വദിച്ചാണ് കളിക്കുന്നതെന്നും താരം പറഞ്ഞു.

ഇതുവരെയുള്ള പ്രകടനങ്ങള്‍ വെച്ച്‌ നോക്കിയാല്‍ ഏകദിനമാണ് താന്‍ ഏറ്റവും അധികം തിളങ്ങുന്ന ഫോര്‍മാറ്റ്, തനിക്ക് അനുയോജ്യമായതും അവ തന്നെയെന്ന് പറഞ്ഞ റോസ് ടെയിലര്‍. ഒരു ക്രിക്കറ്റര്‍ പരിപൂര്‍ണ്ണനാകുന്നത് അത് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കുമ്പോളാണെന്നുകൂടി റോസ് വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലെ വിജയം ആണ് ഒരാള്‍ക്ക് പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നത് എന്നും ടെയിലര്‍ അഭിപ്രായപ്പെട്ടു.