താങ്കള്‍ തന്ന മാജിക്കിന് നന്ദി… ഇർഫാൻ ഖാന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് സിനിമാ ലോകം

single-img
29 April 2020

ഇതേവരെ മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇര്‍ഫാന്‍ ഖാനെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. മറ്റുള്ള ഭാഷാ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒരുതവണയെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് നമ്മുടെ പല താരങ്ങളും.

ഹിന്ദി, തമിഴ്, ഹോളിവുഡ് തുടങ്ങി ഇന്ത്യൻ സിനിമാ ലോകത്തെ മുഴുവന്‍ കൈയ്യിലെടുത്ത അതുല്യ പ്രതിഭയുടെ വിയോഗത്തില്‍ തങ്ങളുടെ വേദന പങ്കുവയ്ക്കുകയാണ് താരങ്ങള്‍.”ഇനി ഞങ്ങളുടെ ഓര്‍മ്മകളിലൂടെ അങ്ങ് ജീവിക്കും, താങ്കൾക്ക് ആത്മശാന്തിയെന്ന് വേദനയോടെ നടന്‍ ജയസൂര്യ എഴുതി.

അതേപോലെ, ഇർഫാന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി ഹണി റോസും പ്രയാഗ മാര്‍ട്ടിനും നടന്‍ സണ്ണി വെയ്‌നും രംഗത്തെത്തി. “വേഗം പോയി” എന്ന് സുപ്രിയ പൃഥ്വിരാജും വേദന പങ്കുവെച്ചു.

മരണം എന്നത് എന്നും വേദനനിറഞ്ഞതാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട നടൻ എന്ന് അഹാന കൃഷ്ണ കുറിച്ചു. ‘ഗുഡ്‌ബൈ സര്‍’ എന്നായിരുന്നു തെന്നിന്ത്യന്‍ നടി ശ്രുതി ഹാസൻ എഴുതിയത്. താങ്കൾ നല്‍കിയ മാജിക് കലയ്ക്ക് ന്ദിയെന്നും താരം പറയുന്നു. എന്നും നിങ്ങളെ ഞാന്‍ മിസ് ചെയ്യുമെന്നും ശ്രുതി ഹാസന്‍ കുറിച്ചു.

View this post on Instagram

Gone too soon! Rest in peace!#IrrfanKhan

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on