ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് സ്റ്റേ

single-img
28 April 2020

സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഉത്തരവിൽ പറയുന്നത് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മാത്രം.പണം എങ്ങനെ ചെലവഴിക്കുമെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.

രണ്ടു മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് ഇനി മെയ് 20 നാണ് കോടതി പരിഗണിക്കുക. 15 ഓളം പ്രതിപക്ഷ, സർവീസ് അധ്യാപക സംഘടനകൾ‌ ചേർന്ന് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ശമ്പളം ജീവനക്കാരുടെ അവകാശമെന്നും കോടതി വ്യക്തമാക്കി.