മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ പട്ടാളക്കാരനെ ചങ്ങലയ്ക്കിട്ട് പൊലീസ്

single-img
28 April 2020

മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി​യ സി​ആ​ർ​പി​എ​ഫ് ക​മാ​ൻ​ഡോ​യെ പൊലീസ്  ച​ങ്ങ​ല​യ്ക്കി​ട്ടു. മാ​വോ​വാ​ദി​ക​ൾ​ക്കെ​തി​രാ​യ ഓ​പ്പ​റേ​ഷ​നു​ക​ൾ ന​ട​ത്തു​ന്ന കോ​ബ്ര വി​ഭാ​ഗ​ത്തി​ലെ ക​മാ​ൻ​ഡോ സ​ച്ചി​ൻ സാ​വ​ന്തി​നാ​ണ് അ​വ​ധി​ക്കി​ടെ ച​ങ്ങ​ല​യി​ൽ കി​ട​ക്കേ​ണ്ടി​വ​ന്ന​ത്. 

ഏ​പ്രി​ൽ 23-നാ​ണ് ഇ​ദ്ദേ​ഹ​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​വ​ധി​ക്കു ബ​ല​ഗാ​വി​യി​ലെ വീ​ട്ടി​ലെ​ത്തി​യ സ​ച്ചി​ൻ സാ​ധാ​ര​ണ വേ​ഷ​ത്തി​ൽ മാ​സ്ക് ധ​രി​ക്കാ​തെ​യാ​ണു പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തു ചോ​ദ്യം ചെ​യ്യു​ക​യും ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു സാ​വ​ന്തി​നെ ച​ങ്ങ​ല​യി​ൽ ത​ള​യ്ക്കു​ക​യു​മാ​യി​രു​ന്നു. 

ക​മാ​ൻ​ഡോ​യെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ചു പൊലീ​സ് സ്റ്റേ​ഷ​നി​ലെ ത​റ​യി​ൽ ഇ​രു​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. ഇ​തോ​ടെ ജ​വാ​നെ​തി​രാ​യ ന​ട​പ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ആ​ർ​പി​എ​ഫ് ക​ർ​ണാ​ട​ക ഡി​ജി​പി​ക്കു ക​ത്ത​യ​ച്ചു. പൊ​ലീ​സി​നെ​തി​രെ കേ​സെ​ടു​ക്കാ​നാ​ണ് സി​ആ​ർ​പി​എ​ഫി​ന്‍റെ നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന.

എ​ന്നാ​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തു ചോ​ദ്യം ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച​തി​നാ​ണു സി​ആ​ർ​പി​എ​ഫ് ജ​വാ​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണ് പൊലീസ് പറയുന്നത്.