‘പാവങ്ങൾക്ക് 1 കിലോ ആട്ട വിതരണം ചെയ്ത് ആമീർ ഖാൻ, തുറന്നുനോക്കിയപ്പോൾ 15000 രൂപ’; പ്രചരിക്കുന്ന വീഡിയോയുടെ സത്യമിതാണ്
കോവിഡ് കാലത്തും വ്യാജ വാർത്തകൾക്ക് ഒട്ടും കുറവില്ല.എന്നാൽ ഓരോ വ്യാജ വാർത്തകളും നിർമ്മിക്കപ്പെടുമ്പോൾ അതിനു പിന്നിൽ എന്ത് ആനന്ദമാണ് ഈ ‘സൃഷ്ട്ടാക്കൾ’ അനുഭവിക്കുക എന്നത് ചോദ്യം തന്നെയാണ്. ഇപ്പൊ ഏറ്റവും അധികം സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കപ്പെട്ട വിഡിയോയാണ് പാവങ്ങൾക്ക് 1 കിലോ ആട്ട വിതരണം ചെയ്ത് ആമീർ ഖാൻ എന്ന പേരിൽ പ്രെചരിക്കുന്ന ദൃശ്യങ്ങൾ.”ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങൾക്ക് ആമീർ ഖാൻ ഒരു കിലോ വീതം ആട്ട നൽകി. ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാൻ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങൾ മാത്രം. വീട്ടിലെത്തി കവർ തുറന്നപ്പോൾ അതിൽ 15,000 രൂപ..”.
കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. തുടർന്ന് ആമീർ ഖാനെ അഭിനന്ദിച്ചും പ്രശംസിച്ചും ഒട്ടനവധിപേർ രംഗത്തെത്തി. എന്നാൽ ഇത് വ്യാജ പ്രചരണമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടിക്ടോക്കിൽ ആരോ ചെയ്ത വിഡിയോയിലെ സന്ദേശമാണ് ഇത്തരത്തിൽ പ്രചരിച്ചത്.
ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് വ്യക്തമാക്കി. സമാന്‍ എന്ന യുവാവാണ് ടിക് ടോകിൽ ഇത്തരത്തിലുള്ള ഒരു പ്രചരണത്തിന് തുടക്കമിട്ടത്. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പങ്കുവച്ചു. തുടർന്ന് അത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
വിഡിയോയിൽ യുവാവ് പറയുന്നതിങ്ങനെ:
‘ഒരാള്‍ രാത്രിയില്‍ ചേരി പ്രദേശത്ത് ട്രക്കില്‍ ആട്ടയുമായെത്തി. ഒരാള്‍ക്ക് ഒരു കിലോ ആട്ട വീതം നല്‍കുകയാണെന്ന് പറഞ്ഞു. ഈ രാത്രി സമയത്ത് ആരാണ് ആട്ടയ്ക്കായി പോയി നില്‍ക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവര്‍ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒളിപ്പിച്ച നിലയില്‍ പതിനയ്യായിരം രൂപ. അങ്ങനെ ഏറ്റവും അര്‍ഹതയുള്ളവര്‍ക്ക് സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു.’ ഇതാണ് വിഡിയോയിൽ യുവാവ് പറയുന്നത്. ഇതാണ് പിന്നീടത് ആമീർ ഖാന്റെ പേരിൽ പ്രചരിച്ചു.