പാക് വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം സനാ മിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

single-img
26 April 2020

പാക് വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരവും ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ സനാ മിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒന്നര ദശാബ്ദം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് താരം ഇതോടെ വിരാമമിട്ടിരിക്കുന്നത്. 34 വയസുള്ള മിര്‍ പാകിസ്താനു വേണ്ടി 226 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഇതില്‍ 137 എണ്ണത്തില്‍ ടീമിനെ നയിച്ചതും ഇവരായിരുന്നു.

2009 മുതല്‍ 20017 വരെയാണ് മിര്‍ ക്യാപറ്റന്‍ ആയിരുന്നത്. ഇപ്പോള്‍ അവസാന കുറച്ചു മാസങ്ങളില്‍ തനിക്കു കൂടുതല്‍ ചിന്തിക്കാനും ഭാവിയെക്കുറിച്ച് തീരുമാനത്തില്‍ എത്തിച്ചേരാനും അവസരം നല്‍കി. ഈ സമയമാണ് ക്രിക്കറ്റ് വിടാനുള്ള ഉചിതമായ സമയമെന്ന് തോന്നുകയും ചെയ്തു. ഇതുവരെയുള്ള കാലം രാജ്യത്തിനും ക്രിക്കറ്റിനും വേണ്ടി കഴിവിന്റെ പരമാവധി താന്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നതെന്നും മിര്‍ പറഞ്ഞു.

യാതൊരു ഉപാധികളും ഇല്ലാതെ തന്നെ പിന്തുണയ്ക്കുകയും പാകിസ്താനെ അന്താരാഷ്ട്ര വേദിയില്‍ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുകകയും ചെയ്ത കുടുംബാംഗങ്ങളോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും മിര്‍ കൂട്ടിച്ചേര്‍ത്തു. ഏകദിന ക്രിക്കറ്റില്‍ പാകസ്താനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുത്ത താരം കൂടിയാണ് മിര്‍. ഓഫ് സ്പിന്‍ ബൌളറായ താരം 120 മല്‍സരങ്ങളില്‍ നിന്നും 24.47 ശരാശരിയില്‍ 151 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

മാത്രമല്ല, 106 ടി20കളില്‍ നിന്നും 89 വിക്കറ്റുകളും മിര്‍ നേടി. നിദാ മിര്‍ (98 വിക്കറ്റ്) കഴിഞ്ഞാല്‍ ടി20യില്‍ പാകിസ്താനു വേണ്ടി കൂടുതല്‍ വിക്കറ്റ് പിഴുത രണ്ടാമത്തെ താരം കൂടിയാണ് മിര്‍.