മരണനിരക്കിൽ 50 ശതമാനത്തിലേറെ കുറവ്; ചൈന വുഹാനെ അപകടസാധ്യത കുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിലാക്കി

single-img
19 April 2020

ലോകമാകെ പടരാൻ കാരണമായ കൊവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രം എന്ന് കണക്കാക്കുന്ന ചൈനയിലെ വുഹാനെ അപകടസാധ്യത കുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിലേക്ക് മാറ്റി. നഗരത്തിൽ ഇപ്പോൾ രേഖപ്പെടുത്തുന്ന മരണനിരക്കിൽ 50 ശതമാനത്തിലേറെ കുറവ് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

പുതിയതായി 16 കൊവിഡ് 19 പൊസിറ്റീവ് കേസുകള്‍ മാത്രമാണ് ചൈനയിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവസാന രണ്ടാഴ്ചയിൽ ഒരു കൊവിഡ് കേസ് പോലും ഉണ്ടാവാത്ത പ്രദേശങ്ങളെയാണ് ചൈന അപകടസാധ്യത കുറഞ്ഞതായി കാണുന്നത്.

അതേസമയം പുതിയതായി റിപ്പോര്‍ട്ട് ചെയ്ത് കേസുകളില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ സമ്പര്‍ക്കം മൂലം വൈറസ് ബാധിതരായവരുമാണെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ മാധ്യമങ്ങളെ അറിയിച്ചു. ഇതേവരെ ആകെ 4,632 പേരാണ് ചൈനയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. 82,735 പേര്‍ക്ക് കൊവിഡ് 19 ബാധിബാധിക്കുകയും ഇപ്പോഴും ആയിരത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുമാണ്.