പ്രതിപക്ഷത്തിന്റെ പ്രശ്നം ഇടത് സർക്കാരിന് ലഭിച്ച ആഗോള ഖ്യാതി സഹിക്കാന്‍ കഴിയാത്തത്: എംബി രാജേഷ്

single-img
18 April 2020

കൊറോണ പ്രതിരോധത്തിൽ ഇടതുപക്ഷ സർക്കാരിന് ലഭിച്ച ആഗോള ഖ്യാതി സഹിക്കാനും താങ്ങാനുമാവുന്നില്ലെന്നുള്ളതാണ് പ്രതിപക്ഷത്തിന്‍റെ പ്രശ്നമെന്ന് എം ബി രാജേഷ്. പിണറായി സർക്കാരിന് വേണ്ടി ഇവർ ആരോപിക്കും പ്രകാരമാണെങ്കിൽ പി.ആർ.ജോലി ചെയ്യുന്നവർ ആരൊക്കെയാണ്? രാഹുൽ ഗാന്ധിയും ശശി തരൂരും അടക്കമുള്ളവർ. സർക്കാർ വെറും പി.ആർ.മാത്രമെന്ന് ഇവർ പറയുമ്പോൾ രാഹുൽ പറയുന്നു കോവിഡിനെ ചെറുക്കുന്നതിൽ കേരളത്തിൻ്റെ പ്രവർത്തനം മികവുറ്റതാണെന്ന്.

ശശി തരൂർ കേരളത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ദേശീയ മാദ്ധ്യമത്തിൽ ലേഖനമെഴുതിയത്രേ. അതും പി.ആർ.ആയിരിക്കുമോ? അർണബ് ഗോസ്വാമി വരെ ഇപ്പോൾ ഇടതു സർക്കാരിൻ്റെ പി.ആർ.ജോലി ഏറ്റെടുത്തിരിക്കയല്ലേ എന്ന് എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

കേരളം തിളങ്ങുന്ന മാതൃകയെന്ന് ആനന്ദ് മഹീന്ദ്ര. ബാഡ്മിൻ്റൺ താരം ജ്വാലാ ഗുട്ട മുതൽ ചലച്ചിത്ര താരം അല്ലു അർജുൻ വരെ കേരളത്തെ അഭിനന്ദിച്ചവരും പി.ആർ.ൻ്റെ ഭാഗമോ?കേരളത്തിൻ്റെ പ്രവർത്തനങ്ങളെ മാതൃകയാക്കണമെന്ന് പറഞ്ഞ കേന്ദ്ര സർക്കാരോ? കേരളം നമ്പർ 1 എന്ന് ഒന്നാം പേജിൽ കൊടുക്കാൻ നിർബന്ധിതമായ മനോരമയോ? കേരളത്തിൻ്റെ മികവ് സമ്മതിക്കാതെ വയ്യെന്നായ മാതൃഭൂമിയോ?( ഇപ്പോൾ അവർ പ്രായശ്ചിത്തം ചെയ്തു തുടങ്ങീട്ടുണ്ട്. രാഹുലിൻ്റെ അഭിനന്ദനം വരെ മൂലക്കൊതുക്കിക്കൊണ്ടാണ് അത് )

കേരള സർക്കാരിൻ്റെ പ്രവർത്തനം മികച്ചതെന്ന് ഹൈക്കോടതി. അഭിനന്ദനാർഹമായതെന്ന് സുപ്രീം കോടതി. എന്തുകൊണ്ടായിരിക്കും ഇതൊക്കെ എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? എന്നും രാജേഷ് ചോദിക്കുന്നു.