ആംബുലൻസ് നിഷേധിച്ചതിനാൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​പോ​യ രോ​ഗി മ​രി​ച്ചു

single-img
15 April 2020

ആംബുലൻസ് ​ നി​ഷേ​ധി​ക്കപ്പെട്ടതിനെ തു​ട​ര്‍​ന്ന് ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ൽ സ്‌​കൂ​ട്ട​റി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ രോ​ഗി മ​രി​ച്ചു. കോ​വി​ഡ് വൈറസ് ബാധാ ഹോ​ട്ട്‌​സ്‌​പോ​ട്ടാ​യ ഇ​ന്‍​ഡോ​റി​ലെ ബ​ദ്വൗ​ലി ചൗ​ക്കി സ്വ​ദേ​ശി​യാ​യ 60കാ​ര​നാ​ണ് മ​രി​ച്ച​ത്.

കടുത്ത ശ്വാ​സ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പക്ഷെ അവിടെ കാ​ര്യ​മാ​യി പ​രി​ശോ​ധി​ക്കാ​തെ കു​റ​ച്ച്‌ മ​രു​ന്ന് എഴുതി‌ ന​ല്‍​കി അ​ധി​കൃ​ത​ര്‍ ഇ​യാ​ളെ വീ​ട്ടി​ലേ​ക്ക് തിരികെ അയക്കുകയായിരുന്നു. പിന്നീട് ആ​രോ​ഗ്യം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​വാ​നാ​യി ബന്ധു​ക്ക​ള്‍ ആം​ബു​ല​ന്‍​സ് സേ​വ​ന​ത്തി​നാ​യി ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെട്ടെങ്കിലും ആ​വ​ശ്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ചു.

വേറെ മാ​ര്‍​ഗ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ബ​ന്ധു​ക്ക​ള്‍ രോ​ഗി​യു​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ മ​ഹാ​ര​ഹ യ​ശ്വ​ന്ത്‌​റാ​വു ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെട്ടെങ്കിലും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ മ​രി​ച്ചു. എന്നാൽ ആം​ബു​ല​ന്‍​സ് വി​ട്ടു ന​ല്‍​കി​യി​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം ഇ​ന്‍​ഡോ​ര്‍ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ഷേ​ധി​ച്ചു.