യു പിയിൽ കാലനെ റോഡിലിറക്കി പൊലീസ് ; വേറിട്ട പ്രചരണം ആളുകളെ വീട്ടിലിരുത്താൻ

single-img
13 April 2020

ലഖ് നൗ: യുപിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താൻ കാലൻ റോഡിലിറങ്ങി. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ വീ​ടു​വി​ട്ടി​റ​ങ്ങു​ന്ന​വ​രെ ന​ര​ക​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​ലാ​ക്കു​മെ​ന്ന സ​ന്ദ​ശ​വു​മാ​യാ​ണ് “കാ​ല​ന്‍’ റോ​ഡി​ല്‍ റോ​ന്ത് ചു​റ്റു​ന്ന​ത്. പോ​ലീ​സു​കാ​രു​ടെ ന​ടു​വി​ല്‍ മൈ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു കാ​ല​ന്‍റെ അ​നൗ​ണ്‍​സ്മെ​ന്‍റ്.

ല​ഖ്നൗവി​ല്‍​നി​ന്ന് 120 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ബ​ഹ​രാ​യി​ച​യി​ലാ​ണ് സം​ഭ​വം.”ഞാ​ന്‍ യ​മ​രാ​ജ​ന്‍. ഞാ​ന്‍ കൊ​റോ​ണ വൈ​റ​സു​മാ​ണ്. നി​ങ്ങ​ള്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു മ​നു​ഷ്യ​നും ഈ ​ഗ്ര​ഹ​ത്തി​ല്‍ അ​വ​ശേ​ഷി​ക്കു​ക​യി​ല്ല. എ​ല്ലാ​വ​രു​ടെ​യും മ​ര​ണ​ത്തി​ന് ഞാ​ന്‍ കാ​ര​ണ​മാ​കും. നി​ങ്ങ​ള്‍ അ​ശ്ര​ദ്ധ​നാ​യി പെ​രു​മാ​റി​യാ​ല്‍, ഞാ​ന്‍ നി​ങ്ങ​ളെ കൂ​ടെ കൊ​ണ്ടു​പോ​കും’-​യ​മ​രാ​ജ​ന്‍ മൈ​ക്കി​ലൂ​ടെ ഓ​രോ​തെ​രു​വി​ലു​മെ​ത്തി വി​ളി​ച്ചു പ​റ​ഞ്ഞു.

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങരുത്, തൂവാല മാസ്കായി ഉപയോഗിക്കാം, സോപ്പുപയോഗിച്ച് കൈകഴുകാം, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹ്ക അകലം പാലിക്കുക എന്നീ നിർദേശങ്ങളും കാലൻ നൽകുന്നുണ്ട്. നി​യ​മം ആ​രെ​ങ്കി​ലും തെ​റ്റി​ച്ചാ​ല്‍ അ​വ​രെ അ​ധോ​ലോ​ക​ത്തി​ല്‍ ലോ​ക്ക്ഡൗ​ണി​ലാ​ക്കും എന്ന മുന്നറിയിപ്പും നൽകുന്നു.

ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ​രാ​യി​ച പൊ​ലീ​സാ​ണ് കാ​ല​നെ​യി​റ​ക്കി പ്ര​ച​ര​ണം ന​ട​ത്തി​യ​ത്. ബൗ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​ന്‍ ലാ​വ്കു​ഷ് മി​ശ്ര​യാ​യി​രു​ന്നു യ​മ​രാ​ജ​നാ​യി വേ​ഷ​മി​ട്ട​ത്.എന്നാൽ പൊ​ലീ​സ​ന്‍റെ പ്ര​ച​ര​ണ വാ​ഹ​നം എ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ആളുകൾ പുറത്തിറങ്ങി കാലനെ മൊബൈലിലാക്കാൻ ശ്രമിക്കുകയായിരുന്നു.