തിരുവല്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

single-img
9 April 2020

തിരുവല്ലയില്‍ കൊറോണ നിരീക്ഷണത്തിലിരുന്ന നെടുമ്പ്രം സ്വദേശി വിജയകുമാര്‍ (62) മരിച്ചു. ഹൈദരാബാദില്‍ നിന്നെത്തിയ വിജയകുമാര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഹൃദയാഘാതം ഉണ്ടായപ്പോൾ ഇദ്ദേഹത്തെ അടിയന്തരമായി തിരുവല്ല താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവവരികയും നിരീക്ഷണത്തിലുള്ള ആളാണെന്ന് അറിയിച്ച പ്പോൾ ഇദ്ദേഹത്തിന്‍റെ ആന്തരിക സ്രവങ്ങളുടെ സാമ്പിളുകൾ ആശുപത്രി അധികൃതർ പരിശോധനയ്ക്ക് എടുക്കുകയും ചെയ്തിട്ടുണ്ട്.

ഉയർന്ന റിസ്ക് ഇടമായതിനാൽ ഇദ്ദേഹത്തോട് 14 ദിവസത്തെ ക്വാറന്‍റൈൻ എന്നത് നീട്ടി 28 ദിവസമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. മൃതദേഹം ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ പ്രകാരം സൂക്ഷിച്ച ശേഷം പരിശോധനാ ഫലം വന്ന ശേഷമേ സംസ്കരിക്കാനായി വിട്ടുനൽകൂ.