ഐസോലേഷന്‍ വാര്‍ഡിലിരുന്ന് മദ്യപാനം; പഞ്ചായത്ത് അംഗം ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

single-img
8 April 2020

ഒഡീഷയില്‍ കൊറോണ വൈറസ് ബാധ സംശയിക്കുന്ന ആളുകളെ നിരീക്ഷിക്കുന്ന ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍ ഇരുന്ന് മദ്യപിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെ നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരാണ് പോലീസ് പിടിയിലായത്. രോഗികൾക്ക് വേണ്ടി താല്‍ക്കാലികമായി തയ്യാറാക്കിയ നുവാപഡയിലെ ഐസോലേഷന്‍ വാര്‍ഡിനുള്ളില്‍വെച്ച് ഇവര്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിൽ അറസ്റ്റിലായ ഉത്തം തരേയ് പഞ്ചായത്ത് സമിതി അംഗമാണ്. ദൃശ്യങ്ങൾ പുറത്തുവരികയും സംഭവം വിവാദമാകുകയും ചെയ്തതോടെ പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായും തുടരന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.