മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി

single-img
8 April 2020

സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കേരളം കാണുമ്പോൾ അതിനുള്ള ഒരു പ്രതിഫലം കൂടിയാണ് ഇപ്പോൾ കാണുന്നത്. ഇതാ, അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി വിനോദ് ജംഗിത് ഇവിടെ ശ്രദ്ധേയനാകുന്നത് മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ സംഭാവന നൽകിയാണ്.

കാസർകോട് ജില്ലയിലെ നീലേശ്വരം കൂട്ടപ്പുനയിൽ വാടകയ്ക്ക് താമസിച്ച് പണിയെടുക്കുന്ന വിനോദ് ജംഗിത് മുഖ്യമന്ത്രിയുടെ കോവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ സംഭാവന നൽകാൻ നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തി ഇൻസ്പെക്ടർ എം എ മാത്യുവിനെ ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ അപ്പോൾ ബാങ്ക് സമയം കഴിഞ്ഞതിനാൽ ഈ തുക വാങ്ങിയ ശേഷം സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ്റ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ തന്നെ അയ്യായിരം രൂപ സിഎംഡി ആർഎഫി ലേക്ക് ഗൂഗിൾ പേ വഴി ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

അതിഥി തൊഴിലാളിയായ രാജസ്ഥാൻ സ്വദേശി ശ്രീ. വിനോദ് ജംഗിത് മുഖ്യമന്ത്രിയുടെ കോവിഡ്- 19 ദുരിതാശ്വാസ നിധിയിലേക്ക് 5000/- രൂപ…

Posted by Biju Cr on Wednesday, April 8, 2020