ഹനുമാൻ മൃതസജ്ഞീവനി കൊണ്ടു വന്നതുപോലെ…; കോവിഡ് പ്രതിരോധത്തിന് ഇന്ത്യയോട് മരുന്ന് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍ പ്രസിഡന്‍റ്

single-img
8 April 2020

കോവിഡ് പ്രതിരോധിക്കാൻ ഇന്ത്യയോട് മരുന്ന് അഭ്യര്‍ത്ഥിച്ച് ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരോ. ഇന്ത്യയില്‍ ഇപ്പോള്‍ കൊറോണയ്ക്ക് ഉപയോഗിക്കുന്ന മലേറിയക്കതിരെയുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്ക ഉള്‍പ്പെടെ മുപ്പതോളം രാജ്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഈ മെഡിസിന്‍ കയറ്റുമതി ചെയ്യണമെന്നാവശ്യപ്പെട്ട് ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയിര്‍ ബൊല്‍സനാരോ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു

അദ്ദേഹത്തിന്റെ കത്തില്‍ ഹിന്ദു ഇതിഹാസമായ രാമായണത്തിലെ ഒരു ഭാഗം പ്രത്യേകം പറഞ്ഞിരുന്നു. അത് ഇങ്ങിനെയാണ്‌: ശ്രീരാമന്‍റെ സഹോദരനായ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാന്‍ ഹനുമാൻ ഹിമാലയത്തിൽ നിന്ന് മൃതസജ്ഞീവനി കൊണ്ടു വന്നതുപോലെ, അന്ധന് കാഴ്ച നൽകിയ യേശു ക്രിസ്തുവിനെ പോലെ, ഈ ആഗോള പ്രതിസന്ധിയെ മറികടക്കാന്‍ ഇന്ത്യയും ബ്രസീലും ഒരുശക്തിയായി നില്‍ക്കണം.”

കഴിഞ്ഞ ആഴ്ചയില്‍ മോദിയും ബോൾസോനാരോയും തമ്മില്‍ ഫോണിൽ സംസാരിക്കുകയും കോവിഡിനെ നേരിടുന്നതിനെക്കുറിച്ച് ബൊൽസാനരോയുമായി ചർച്ച ചെയ്തതായി മോദി പിന്നീട് ട്വിറ്ററിൽ എഴുതുകയും ചെയ്തതാണ്.