മീൻ കഴിച്ച ശേഷം ശരീരം തിണർത്തു തടിച്ചു: ആശുപത്രിയിൽ പോകുന്ന വഴി പൊലീസ് ഭീഷണിപ്പെടുത്തി തിരിച്ചയച്ചു

single-img
7 April 2020

ലോക്ഡൗൺ കാലത്ത് മീൻ മീൻ കഴിച്ച് അവസ്ഥ വെളിപ്പെടുത്തി യുവാവ്. വങ്കട മീൻ കഴിച്ചതിനെ തുടർന്ന് ശരീരം പൊങ്ങി തിണർക്കുകയായിരുന്നുവെന്നു യുവാവ് പറയുന്നു. എന്നാൽ ഗുരുതരമായ ഒരു സാഹചര്യം ആയിരുന്നിട്ടു കൂടി ഒരു പൊലീസുകാരൻ ആശുപത്രിയിൽ പോകുവാൻ സമ്മതിക്കില്ലെന്നും യുവാവ് പറയുന്നു. 

ശരത്ചന്ദ്രൻ എന്ന യുവാവിനാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥ ഉണ്ടായത്. പഴകിയ മീൻ ആയിരുന്നതിനാൽ നല്ല അലർജിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. രാത്രി പാരിപ്പളളി മെഡിക്കൽ കോളേജിൽ പോകാനായി. അഫിഡവിറ്റ് തയാറാക്കി ചെക്കിംഗ് പോയിന്റിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞുവെന്നും പൊലീസിനോടും ആരോഗ്യ പ്രവർത്തകരോടും കാര്യങ്ങൾ പറഞ്ഞുതന്നു ശരത് ചന്ദ്രൻ പറയുന്നു. 

അവർ കാര്യം കേക്കുന്നതിനിടയിൽ ഒരു പൊലീസികാരൻ ഓടിക്കൊണ്ടുവന്നു നിനക്ക് ഒരു കുഴപ്പവുമില്ല. നീ ഇപ്പോൾ പോകണ്ടാ എന്നും പറഞ്ഞ് മെക്കിട്ട് കേറുകയായിരുന്നുവെന്നാണ് ശരത്ചന്ദ്രൻ പറയുന്നത്. വളരെ മാന്യമായി സംസാരിച്ചിട്ടും പുള്ളിക്കാരൻ വളരെ മോശം ഭാഷയിലാണ് സംസാരം തുടർന്നതെന്നും  നല്ലവരായി ജോലി ചെയ്യുന്ന പോലീസ് കാർക്ക് കൂടി മോശം പെരുണ്ടാക്കുന്ന ഇവർക്കെതിരെ എന്ത് നടപടി എടുക്കണമെന്നും ശരത് ചന്ദ്രൻ ആവശ്യപ്പെടുന്നു. . അവസാനം പോകാതെ തിരികെ വരേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

ശരത്ചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

ഇന്നലെ ഒരു വങ്കട മീൻ കഴിച്ച അവസ്ഥയാണിത്.പഴകിയ മീൻ ആയിരുന്നു. നല്ല അലർജി ആയി. കിടക്കാൻ പറ്റാത്ത അവസ്ഥ .രാത്രി പാരിപ്പളളി മെഡിക്കൽ കോളേജിൽ പോകാനായി. അഫിഡവിറ്റ് തയാറാക്കി പരിപ്പള്ളിയിലേക് ഉള്ള ചെക്കിംഗ് പോയിന്റിൽ എത്തി. അവരോട് കാര്യം പറഞ്ഞു. ആരോഗ്യ പ്രവർത്തകരും ഉണ്ടായിരുന്നു. അവർ കാര്യം കേക്കുന്നതിനിടയിൽ ഒരു പൊലീസികാരൻ ഓടിക്കൊണ്ടുവന്നു നിനക്ക് ഒരു കുഴപ്പവുമില്ല. നീ ഇപ്പോൾ പോകണ്ടാ എന്നും പറഞ്ഞ് മെക്കിട്ട് കേറുകയാണ്. വളരെ മാന്യമായി സംസാരിച്ചിട്ടും പുള്ളിക്കാരൻ വളരെ മോശം ഭാഷയിലാണ് സംസാരം. നല്ലവരായി ജോലി ചെയ്യുന്ന പോലീസ് കാർക്ക് കൂടി മോശം പെരുണ്ടാക്കുന്ന ഇവർക്കെതിരെ എന്ത് നടപടി എടുക്കണം. ബാക്കി അവിടെ ഉണ്ടായിരുന്ന ആർക്കും ഒരു കുഴപ്പവുമില്ല. ഈ സാറിനാണ് പ്രശനം അവസാനം പോകാതെ തിരികെ വരേണ്ടി വന്നു. ഇത്തരക്കാർ നശിപ്പിക്കുന്നത് ഒരു ഡിപ്പാർട്ട്‌മെന്റ് ന്റെ പേരാണ്. പലരുടെയും ജീവനാണ്. ഉറക്കമൊഴിച്ചു ജോലി ചെയ്യുന്ന ബാക്കി ഉള്ളവരുടെ സൽ പ്രവർത്തികളാണ്.

ഇന്നലെ ഒരു വങ്കട മീൻ കഴിച്ച അവസ്ഥയാണിത്.പഴകിയ മീൻ ആയിരുന്നു. നല്ല അലർജി ആയി. കിടക്കാൻ പറ്റാത്ത അവസ്ഥ .രാത്രി പാരിപ്പളളി…

Posted by ശരത്ചന്ദ്രൻ ആർ on Monday, April 6, 2020