കൊറോണക്കാലത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുന്നവർ ശ്രദ്ധിക്കുക!

single-img
1 April 2020

ലോകരാജ്യങ്ങളെയാകമാനം പ്രതിസന്ധിയിലാഴ്ത്തി കൊരോണ വൈറസ് വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻകുതലെന്നോണം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു.അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടിനു പുറത്തിറങ്ങകരുതെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം.

അവശ്യ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ പുറത്തിറങ്ങിയേ സാധിക്കൂ എന്ന സാഹചര്യവും ഉണ്ട്. അത്തരത്തിൽ പുറത്തിറങ്ങേണ്ടതായി വന്നാൽ നാം പാലിക്കേണ്ട മുൻകരുതലുകളുണ്ട്. അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി കടകളിലും മറ്റും പോകുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

തിരക്കില്ലാത്ത സമയം തെരഞ്ഞെടുക്കുക
വീ​ട്ടി​ലെ ഏ​തെ​ങ്കി​ലും ഒ​രു അം​ഗം മാ​ത്ര​മേ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് അ​ല്ലെ​ങ്കി​ല്‍ ഫാ​ര്‍​മ​സി സ​ന്ദ​ര്‍​ശി​ക്കു​ന്നു​ള്ളൂ​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക. ഏ​ത് സ​മ​യ​ത്തും 30 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ തി​ര​ക്കൊ​ഴി​ഞ്ഞ സ​മ​യം സ്വ​യം ക​ണ്ടെ​ത്തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​യി​രി​ക്കും ഉ​ചി​തം. പ്ര​വേ​ശി​ക്കാ​ന്‍ കു​റ​ച്ചു​സ​മ​യം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നാ​ലും അസ്വസ്ഥരാകാതിരിക്കുക.

ആവശ്യമെങ്കിൽ മാസ്കുകൾ ധരിക്കുക
മാ​സ്ക് ധ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​പ്പോ​ഴും എ​ല്ലാ​വ​ര്‍​ക്കും സം​ശ​യം ത​ന്നെ​യാ​ണ്. പ​നി, ജ​ല​ദോ​ഷം, ചു​മ എ​ന്നി​വ​യു​ള്ള രോ​ഗി​യോ വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ള്‍ ബാ​ധി​ച്ച​വ​രോ ആ​ണെ​ങ്കി​ല്‍ മാ​ത്ര​മേ ഇ​ത് ബാ​ധ​ക​മാ​കൂ.അതുകൊണ്ടു തന്നെ അത്തരം രോഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ മാ​ത്രം മാ​സ്ക് ധ​രി​ച്ചാ​ല്‍ മ​തി​യാ​കും.

ഗ്ലൗ​സുകൾ ഉപയോഗിക്കേണ്ടതുണ്ടോ?
ഷോ​പ്പി​ങ്ങി​ന് പോ​കുമ്പോ​ള്‍ ​കൈ​യു​റ​ക​ള്‍ ധ​രി​ക്കു​ന്ന​ത് ഒ​രു ഉ​ല്‍​പ​ന്ന​വു​മാ​യോ ഉ​പ​രി​ത​ല​വു​മാ​യോ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​തി​ല്‍​നി​ന്ന് നമ്മളെ ത​ട​യു​ന്നു. മാ​ത്ര​മ​ല്ല, വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യു​ന്ന​തി​നും ഗ്ലൗ​സ് ധ​രി​ക്കു​ന്ന​ത് പ്ര​യോ​ജ​നം ചെ​യ്യും. ഡി​സ്പോ​സി​ബ്​​ള്‍ ഗ്ലൗ​സു​ക​ള്‍ ധ​രി​ക്കു​ന്ന​വർ അവ സു​ര​ക്ഷി​ത​മാ​യി ഉ​പേ​ക്ഷി​ക്കു​വാനും ശ്രദ്ധിക്കണം.

ഉ​പ​രി​ത​ല സ്പ​ര്‍​ശ​നം പ്ര​ശ്ന​മാ​ണോ?
കൊ​റോ​ണ വൈ​റ​സ് ഒ​രു ഉ​പ​രി​ത​ല​ത്തി​ല്‍ ന​ന്നാ​യി ജീ​വി​ക്കു​ന്ന​താ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. പ​ഠ​ന​പ്ര​കാ​രം വൈ​റ​സി​ന് പ്ലാ​സ്​​റ്റി​ക്, സ്​​​റ്റെ​യി​ന്‍​ലെ​സ് സ്​​റ്റീ​ല്‍ എ​ന്നി​വ​യി​ല്‍ ര​ണ്ട് മു​ത​ല്‍ മൂ​ന്നു ദി​വ​സം വ​രെ​യും ക​ട​ലാ​സി​ല്‍ 24 മ​ണി​ക്കൂ​ര്‍ വ​രെ​യും ചെ​മ്പിൽ നാ​ല് മ​ണി​ക്കൂ​ര്‍ വ​രെ​യും ജീ​വി​ക്കാം ക​ഴി​യു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. അ​തി​നാ​ല്‍ നി​ങ്ങ​ളു​ടെ കൈ​ക​ളാ​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഉ​പ​രി​ത​ല സ്പ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. അതിനു ശേഷം വീട്ടിലെത്തി കൈ​ക​ള്‍ വൃ​ത്തി​യാ​യി ക​ഴു​കു​ന്ന​തു​വ​രെ മു​ഖം കൈ​കൊ​ണ്ട് തൊ​ട​രു​ത്.

ഉപയോഗിക്കുന്ന ട്രോളി വൃത്തിയുള്ളതായിരിക്കണം
ഷോ​പ്പി​ങ്ങി​ന് വൃ​ത്തി​യു​ള്ള ട്രോ​ളി അ​ല്ലെ​ങ്കി​ല്‍ ബാ​സ്‌​ക്ക​റ്റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക. മി​ക്ക സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും ട്രോ​ളി​ക​ളും ഉ​പ​യോ​ഗ​ശേ​ഷം പൂ​ര്‍​ണ​മാ​യും അ​ണു​മു​ക്ത​മാ​ക്കു​ന്നു​ണ്ട്.

പണമിടപാടുകൾ‌ എങ്ങനെ നടത്താം ?
പ​ണ​മി​ട​പാ​ടു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​ത് ത​ന്നെ​യാ​ണ് ന​ല്ല​ത്. മ​റ്റ് മാ​ര്‍​ഗ​മി​ല്ലെ​ങ്കി​ല്‍ മാ​ത്രം ക​റ​ന്‍​സി ഉ​പ​യോ​ഗി​ക്കാം. എ​ന്നാ​ല്‍ വൃ​ത്തി​യാ​യി കൈ ​ക​ഴു​ക​ണം. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍​ഡു​ക​ള്‍ വ​ഴി​യോ ഓ​ണ്‍​ലൈ​ന്‍ പേ ​പ്ലാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി​യോ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​ത് ശീ​ല​മാ​ക്കു​ക.

അ​വ​സാ​ന നി​മി​ഷ​ത്തി​ലെ തി​ര​ക്ക് ഒ​ഴി​വാക്കുക
മി​ക്ക സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വൈകുന്നേരം തന്നെ അടയ്ക്കും. അ​തി​നാ​ല്‍, അ​വ​സാ​ന നി​മി​ഷ​ത്തെ ഷോ​പ്പി​ങ്​ ഒ​ഴി​വാ​ക്കു​ക. നേ​ര​ത്തേ സ്​​റ്റോ​റു​ക​ളി​ലെ​ത്തി ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ സാ​വ​കാ​ശം തെ​ര​ഞ്ഞെ​ടു​ത്ത് മ​ട​ങ്ങാം.

അ​ക​ലം പാ​ലി​ച്ചേ പ​റ്റൂ
സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്കം ഇ​ല്ലാ​താ​ക്കു​ക​യാ​ണ് വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള പ്ര​ധാ​ന പോം​വ​ഴി. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന മ​ര്യാ​ദ​ക​ളെ ബ​ഹു​മാ​നി​ക്കു​ക. ഷോ​പ്പി​ങ്ങി​ല്‍ സാ​ധ​ന​ങ്ങ​ള്‍ തി​ര​യുമ്പോ​ഴും ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ എ​ടു​ക്കു​മ്ബോ​ഴും മ​റ്റു ആ​ളു​ക​ളു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ക. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കാ​ഷ്കൗ​ണ്ട​റു​ക​ളി​ല്‍ നി​ല്‍​ക്കേ​ണ്ട സ്ഥ​ല​ങ്ങ​ള്‍ മി​ക്ക സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലും അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​മു​ക്ക് മു​ന്നി​ലോ പി​ന്നി​ലോ നി​ല്‍​ക്കു​ന്ന ആ​ള്‍ 1.5 മു​ത​ല്‍ ര​ണ്ട് മീ​റ്റ​ര്‍ വ​രെ ദൂ​ര​ത്തി​ലാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാം. മു​ന്നി​ലു​ള്ള ഉ​പ​ഭോ​ക്താ​വ് കൗ​ണ്ട​ര്‍ വി​ടു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക. മാ​ത്ര​മ​ല്ല, കാ​ഷ്യ​റി​ല്‍​നി​ന്നും അ​ക​ലം പാ​ലി​ക്കാ​ന്‍ ശ്ര​മി​ക്കു​ക.

വീ​ട്ടി​ലെ​ത്തി​യാ​ലും കൈ ​ക​ഴു​കു​ക
സാ​ധ​ന​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യാ​ല്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച്‌ കൈ​ക​ള്‍ ന​ന്നാ​യി ക​ഴു​ക​ലാ​ണ്. കൂ​ടാ​തെ, പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും റ​ഫ്രി​ജ​റേ​റ്റ​റി​ല്‍ ഇ​ടു​ന്ന​തി​നു​മു​മ്ബ് ശു​ദ്ധ​ജ​ല​ത്തി​ല്‍ ന​ന്നാ​യി ക​ഴു​കു​ക. ഷോ​പ്പി​ങ് ബാ​ഗു​ക​ളും ക​വ​റു​ക​ളും സു​ര​ക്ഷി​ത​മാ​യി ഉ​പേ​ക്ഷി​ക്കു​ക.

ടെ​ന്‍​ഷ​ന്‍ വേ​ണ്ട
ടെ​ന്‍​ഷ​നോ​ടെ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​തും ആ​ലോ​ച​ന​യി​ല്ലാ​തെ സാ​ധ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. ഇ​തി​നാ​യി മു​ന്‍‌​കൂ​ട്ടി ആ​വ​ശ്യ​മു​ള്ള​വ​യു​ടെ ഒ​രു പ​ട്ടി​ക ഉ​ണ്ടാ​ക്കു​ക. ആ​വ​ശ്യ​മു​ള്ള​ത് കൃ​ത്യ​മാ​യി അ​റി​യു​ക​യും സൂ​പ്പ​ര്‍‌​മാ​ര്‍​ക്ക​റ്റി​ല്‍‌ ക​ഴി​യു​ന്ന​ത്ര സ​മ​യം ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യു​ക. ന​ന്നാ​യി ആ​ലോ​ചി​ച്ച്‌ ലി​സ്​​റ്റ്​ ത​യാ​റാ​ക്കി​യാ​ല്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് സ​ന്ദ​ര്‍​ശ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും.