യോഗ്യതയുള്ളവര്‍ ബന്ധപ്പെടുക, സന്നദ്ധ പ്രവർത്തകരുടെ സേവനം ആവശ്യമുണ്ട്: കാസര്‍കോട് കളക്ടര്‍

single-img
31 March 2020

കാസർകോട് ജില്ലയിൽ ആരോഗ്യ മേഖലയിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം ആവശ്യമുണ്ടെന്ന് കളക്ടർ ഡോ. സജിത്ത് ബാബു അറിയിച്ചു. ഇതിലേക്കായി മെഡിക്കൽ യോഗ്യത ഉള്ളവരും നഴ്സിംഗ് യോഗ്യത ഉള്ളവരും ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണം. ഇതിലേക്ക് സന്നദ്ധത അറിയിച്ചുകൊണ്ട് മുന്നോട്ട് വരുന്നവർക്ക് ഭക്ഷണം, യാത്ര, താമസം എന്നിവ സൗജന്യമായി നൽകുന്നതാണ്.

ജില്ലയിൽ ഹെൽത്ത്, സാനിറ്ററി വർക്കർ എന്നിവരെയും ആവശ്യമാണെന്ന് കളക്ടർപറഞ്ഞു. ഇപ്പോൾ മറ്റ് ജില്ലകളിൽ ജോലി ചെയ്യുന്നവരും വിവിധ കാരണങ്ങളാൽ ജില്ലവിട്ട് പോകാൻ കഴിയാത്തവരുമായ ഉദ്യോഗസ്ഥരെ ഉൾപ്പടെയാണ് സന്നദ്ധ പ്രവർത്തനത്തിലേക്ക് ക്ഷണിക്കുന്നതെന്നും സഹകരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ ജില്ലാ കളക്ടറുടെ വാട്സാപ്പ് നമ്പറായ 9447496600 ലേക്ക് പേര്, വിലാസം, ഫോൺ നമ്പർ, കോഴ്സ്, പ്രവർത്തി പരിചയം എന്നിവ ഉൾപ്പെടുത്തി സന്ദേശം അയക്കാവുന്നതാണ്.