പഴം വാങ്ങാൻ പോയ പയ്യനെ കസ്റ്റഡിയിലെടുത്ത ആക്ഷൻ ഹീറോ പാരിപ്പള്ളി സിഐയുടെ കഥ ഒരു പ്രീ പ്ലാന്‍ഡ് നാടകം?: തെളിവുകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്

single-img
28 March 2020

കഴിഞ്ഞ ദിവസം പഴം വാങ്ങുവാൻ പോയ യുവാവിനെ കസ്റ്റഡിയിലെടുത്ത പാരിപ്പള്ളി  സർക്കിൾ ഇൻസ്പെക്ടറുടെ നടപടി ഒരു പ്രീ പ്ലാന്‍ഡ് നാടകമായിരുന്നുവെന്ന സംശയം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മഹേഷ് വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. ഈ വീഡിയോ രണ്ടോ മൂന്നോ തവണ കാണുമ്പോൾ അതിൻ്റെ പിന്നിലെ കാര്യങ്ങൾ ഏകദേശം പിടികിട്ടുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഒരു ബൈറ്റ് എടുക്കാൻ ന്യൂസ് ചാനൽസർക്കിൾ ഇൻസ്പെക്ടറെ നടനാക്കി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം  അവസരം നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പോസ്റ്റിൽ ആരോപിക്കുന്നു. മരുന്നും പഴവും പറഞ്ഞപ്പോൾ പഴത്തിൽ കയറിപ്പിടിച്ച സാർ മാസ്‌ക്ക് ധരിച്ചില്ലെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നും കെെയിൽ ഗ്ലൗസ് ധരിക്കാതെ ആ ചെറുപ്പക്കാരനെ കാറിൽ നിന്നും കഴുത്തിനു പിടിച്ചു വെളിയിലിട്ടുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യങ്ങളൊന്നും പാലിക്കാത്ത സർക്കിൾ ഇൻസ്പെക്ടർ എങ്ങനെ നിയമം നടപ്പിലാക്കുമെന്നും പോസ്റ്റിൽ ചോദ്യമുയരുന്നു. 

ചാനൽ അവർക്ക് അവരുടെ റീച് കൂട്ടാൻ ആയിരിക്കാം ഇമ്മാതിരി നെറികെട്ട ഏർപ്പാടിന് നിന്നത്. സർക്കിൾ ഇൻസ്പെക്ടർ വീഡിയോയിൽ പറയുന്നത് എല്ലാം നന്നായി വളരെ വ്യക്തമായി കേൾക്കുന്നുണ്ട്. ഇൻസ്പെക്ടറുടെ ദേഹത്തോ മറ്റോ മൈക്ക് ഘടിപ്പിക്കാതെ ഇങ്ങനെ വോയ്‌സ് ക്ലിയറായി കിട്ടില്ല.. മാത്രമല്ല സർക്കിളിൻ്റെ വാക്കിടോക്കി ഇടക്ക് ശബ്ദിക്കുന്നത് കേൾക്കാം. അപ്പൊ സാറിന്റെ ശരീരത്തിൽ മൈക്ക് വേണ്ടേയെന്നുള്ളതായിരുന്നു സംശയം- ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

സംശയം തീർക്കാൻ ചാനലിൽ വിളിച്ചു ചോദിച്ചു അല്ല ശരിക്കും ഇതൊരു പ്രീ പ്ലാൻഡ് ബൈറ്റായിരുന്നില്ലേ എന്ന്. ആദ്യമൊക്കെ കഥ പറയാൻ തുടങ്ങി.  പിന്നെ സാറിന്റെ ദേഹത്ത് മൈക്ക് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി ഞങ്ങൾ വലിയൊരു ചാനലാണ് ഞങ്ങൾ പല എക്യുപ്മെന്റ്സും ഉപയോഗിക്കും എന്നുള്ള മറുപടിയാണ് ലഭിച്ചതെന്നും പോസ്റ്റിൽ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്: 

ആക്ഷൻ ഹീറോ പാരിപ്പള്ളി സി.ഐ – കഥയുടെ പിന്നാമ്പുറം….

ശ്രീ ബെയ്സല്‍ വര്‍ഗ്ഗീസ് എഴുതുന്നു..

#നടൻ: പാരിപ്പള്ളി CI

#സംവിധാനം : 9x press ന്യൂസ്

ഇന്ന് രാവിലെ ഞാൻ ഈ ചാനലിൽ വിളിച്ചിരുന്നു….

അപ്പോഴല്ലേ ഊഹം തെറ്റിയില്ല എന്ന് മനസ്സിലായത്…

കൊറോണ കാലമാണ് പുറത്തിറങ്ങാൻ പാടില്ല വീട്ടിൽ തന്നെ കഴിയണം

എന്ന് കരുതി പട്ടിണിയിൽ കഴിയണം എന്നാണോ?മരുന്നോക്കെ ആവശ്യം തന്നെയല്ലേ…

ഈ വീഡിയോ രണ്ടോ മൂന്നോ തവണ കാണണം അപ്പോൾ ഏകദേശം പിടികിട്ടും.. ഒരു പ്രീ പ്ലാന്‍ഡ് നാടകം.. ഒരു ബൈറ്റ് എടുക്കാൻ ന്യൂസ് ചാനൽ CI സാറിനെ നടനാക്കി… സാറാണെങ്കിൽ അവസരം നന്നായി ഉപയോഗപ്പെടുത്തി(ഒരു വൺ മാൻ ഷോ) ഈ വീഡിയോയിൽ

മരുന്ന് വാങ്ങാനും പഴം വാങ്ങാനും എന്നാണ് ആ ചെറുപ്പക്കാരൻ പറയുന്നത്.

അപ്പൊ നമ്മുടെ നടൻ സാർ ഞാൻ വാങ്ങി തരാം എന്നും പറയുന്നത് കേൾക്കാം.. പിന്നെ ചെറുപ്പക്കാരൻ വീണ്ടും വീണ്ടും ആവർത്തിച്ചു കരഞ്ഞു പറയുന്നുണ്ട്, ഞാൻ തിരിച്ചു പൊക്കോളാം എന്ന്… എന്നിട്ടും അവനെ പൊക്കി.

പിന്നെ ആ ചെറുപ്പക്കാരൻ വാഹനത്തിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അനുസരിക്കാതെ ഫോണിൽ വിളിച്ചത് തെറ്റാണ്. (പേടികൊണ്ടായിരിക്കാം) ഇയാൾ നിയമം ലംഘിച്ചെങ്കിൽ അതിനെതിരെ നടപടിയെടുക്കണം..

മരുന്നും പഴവും പറഞ്ഞപ്പോൾ പഴത്തിൽ കയറിപ്പിടിച്ച സാർ…

🚫 മാസ്‌ക്ക് ധരിച്ചില്ല.

🚫 മാത്രമല്ല സാമൂഹിക അകലം പാലിച്ചില്ല.

🚫 ആ ചെറുപ്പക്കാരനെ കാറിൽ നിന്നും കഴുത്തിനു പിടിച്ചു വെളിയിലിട്ടു (കൈയിൽ ഗ്ലൗസ് ധരിച്ചില്ല)

ഇതൊന്നും പാലിക്കാത്ത ഈ സാറാണ് നിയമം നടപ്പിലാക്കാൻ വന്നത്.

ചാനൽ അവർക്ക് അവരുടെ റീച് കൂട്ടാൻ ആയിരിക്കാം ഇമ്മാതിരി നെറികെട്ട ഏർപ്പാടിന് നിന്നത്.. വള്ളി പുള്ളി വിടാതെ എല്ലാം ഒപ്പിയെടുത്തു.

സർക്കിൾഇൻസ്പെക്ടർ വീഡിയോയിൽ പറയുന്നത് എല്ലാം നന്നായി വളരെ വ്യക്തമായി കേൾക്കുന്നുണ്ട് അതെങ്ങിനെ വന്നു എന്നായി സംശയം. വീഡിയോ പല തവണ കണ്ടു നോക്കി സാറിന്റെ ദേഹത്തോ മറ്റോ മൈക്ക് ഘടിപ്പിക്കാതെ ഇങ്ങനെ വോയ്‌സ് ക്ലിയറായി കിട്ടില്ല.. മാത്രമല്ല സാറിന്റെ വാക്കിടോക്കി (വയർലെസ്സ്) ഇടക്ക് ശബ്ദിക്കുന്നത് കേൾക്കാം. അപ്പൊ സാറിന്റെ ശരീരത്തിൽ മൈക്ക് വേണ്ടേ…..(സംശയം)

സംശയം തീർക്കാൻ ചാനലിൽ വിളിച്ചു ചോദിച്ചു അല്ല ശരിക്കും ഇതൊരു പ്രീ പ്ലാൻഡ് ബൈറ്റായിരുന്നില്ലേ… ആദ്യമൊക്കെ കഥ പറയാൻ തുടങ്ങി, പിന്നെ സാറിന്റെ ദേഹത്ത് മൈക്ക് ഉണ്ടായിരുന്നോ എന്ന എന്റെ ചോദ്യത്തിന് മറുപടി ഞങ്ങൾ വലിയൊരു ചാനലാണ് ഞങ്ങൾ പല എക്യുപ്മെന്റ്സും ഉപയോഗിക്കും.. പിന്നെ ഫോൺ കട്ട് ചെയ്തു…

വീണ്ടും വിളിച്ചു കൂടുതൽ ഒന്നും പറയാനില്ല എന്നാണ് മറുപടി ഇതോടു കൂടി നാടകമാണെന് ഉറപ്പായി.

എന്തായാലും കൂടെ ഉള്ളവർക്ക് പോലും അവസരം കൊടുക്കാതെ CI സാർ നന്നായി അഭിനയിച്ചു…

കൃത്യമായി ജോലി ചെയ്യുന്ന എല്ലാ പോലീസുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ…

ആക്ഷൻ ഹീറോ പാരിപ്പള്ളി സി.ഐ – കഥയുടെ പിന്നാമ്പുറം….ശ്രീ ബെയ്സല്‍ വര്‍ഗ്ഗീസ് എഴുതുന്നു..#നടൻ: പാരിപ്പള്ളി…

Posted by Mahesh Vijayan on Friday, March 27, 2020


സംഭവം വിവാദമായതിനെ തുടർന്ന് പാരിപ്പള്ളി സി ഐ കഴിഞ്ഞ ദിവസം വെെകുന്നേരം യുവാവിൻ്റെ വീട്ടിൽ സന്ദർശനം നടത്തുകയും നടപടിയെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്തിരുന്നു. 

ഇന്നലെ കാറിൽ നിന്ന് യുവാവിനെ പിടിച്ചിറക്കിയ പാരിപ്പള്ളി സി.ഐ കാറിൽ സഞ്ചരിച്ച ചെറുപ്പക്കാരനെ വീട്ടിൽ പോയി കണ്ടു. സി.ഐ രാജേഷ് അയച്ചു തന്ന വീഡിയോ ഇവിടെ ഇടുന്നു. അനാവശ്യമായിട്ടാണ് റോഡിൽ ഇറങ്ങിയതെന്ന് ചെറുപ്പക്കാരൻ പറയുന്നു. കോവിഡ് പ്രതിരോധത്തിന് രണ്ടു പേരും ആഹ്വാനം ചെയ്യുന്നു .👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻😄😄😄😄

Posted by Deepu Revathy on Friday, March 27, 2020