അടച്ചിട്ട ബാറിൽ ചെന്ന് മദ്യം ആവശ്യപ്പെട്ട് ബഹളം വെച്ചു; ആലുവയിൽ രണ്ട് യുവാക്കൾ പിടിയിൽ

single-img
27 March 2020

ലോക്ക് ഡൗണിൽ അടച്ചിട്ട ബാറിൽ ചെന്ന് മദ്യം ആവശ്യപ്പെട്ട് ബഹളം വെച്ച യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആലുവയിലെ മുപ്പത്തടം സ്വദേശികളായ അമല്‍, ജിത്തു എന്നിവര്‍ക്കെതിരെയാണ് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതിന് പോലീസ് കേസെടുത്തിരിക്കുന്നത്.

യുവാക്കൾ ബഹളം വെക്കുന്ന കാര്യം അറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് ബാര്‍ ജീവനക്കാരുടെ പരാതിയുടെ തുടര്‍ന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതോടൊപ്പം ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിൽ എല്ലാ മദ്യശാലകളും അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയത്.