വിലക്ക് ലംഘിച്ച് നമസ്കാരത്തിന് എത്തി; പാലക്കാട് കൊറോണ സ്ഥിരീകരിച്ച ആളുടെ ബന്ധു ഉള്‍പ്പെടെ രണ്ട്പേര് അറസ്റ്റില്‍
27 March 2020
രാജ്യമാകെ ലോക്ക് ഡൌൺ നിലനിൽക്കവേ വിലക്ക് ലംഘിച്ച് മണ്ണാർക്കാട് കരിമ്പ പാലളം പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരത്തിന് എത്തിയ 12 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ കഴിഞ്ഞ ദിവസം കാരക്കുര്‍ശിയില്‍ കൊറോണ സ്ഥിരീകരിച്ച ആളുടെ ബന്ധുവാണ്.
പുറത്തിറങ്ങാതെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരിക്കാൻ ഉള്ള നിർദ്ദേശങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ ഇയാൾ സമ്പർക്ക നിയന്ത്രണ നിർദ്ദേശം ലംഘിച്ചാണ് കരിമ്പയിലുള്ള ഭാര്യ വീട്ടിൽ എത്തിയത്. അതേപോലെതന്നെ നിയന്ത്രണം ലംഘിച്ച് പള്ളിയില്‍ നിസ്കാരം നടത്തിയതിന് മലപ്പുറത്തും അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മേലാറ്റൂരില്‍ മൂന്ന്, പോത്തുകല്‍, വഴിക്കടവ് സ്റ്റേഷനുകളില്‍ ഓരോ കേസുകൾ വീതവുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.