നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആളെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയി; കണ്ണൂരില്‍ ലീഗ് കൗൺസലര്‍ അറസ്റ്റില്‍

single-img
27 March 2020

കൊറോണ വൈറസ് ബാധാ നിരീക്ഷണത്തിലുള്ള ആളെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് കടത്തിക്കൊണ്ടുപോയ സംഭവത്തിൽ കണ്ണൂർ കോർപ്പറേഷൻ കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം ലീഗ് കൗൺസലറായ ഷഫീഖിനെ നോട്ടീസ് നല്കിയശേഷം ടൗൺ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബംഗളൂരുവിൽ നിന്നും നാട്ടിൽ എത്തിയ ബന്ധുവിനെ ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് പോലീസ് കണ്ണുവെട്ടിച്ച് ഇയാൾ വീട്ടിലെത്തിക്കുകയായിരുന്നു. എസ്പി നൽകിയ നിർദ്ദേശപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാൾ പുറത്തെത്തിച്ച വ്യക്തിയെ പോലീസ് തിരികെ ഐസൊലേഷൻ കേന്ദ്രത്തിലെത്തിച്ചു. അതേപോലെതന്നെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ചാടിപ്പോയ മൂന്ന് പേർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല.