കൊവിഡ് 19; സാമ്പത്തിക പാക്കേജുമായി കേന്ദ്രം, ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറസ്, 80 കോടി ജനങ്ങൾക്ക് അരിയും ഗോതമ്പും സൗജന്യം

single-img
26 March 2020

ഡൽഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. മൊത്തം 1.7 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറസ് ഏർപ്പെടുത്തും.

80 കോടി പാവപ്പെട്ട ജനങ്ങൾക്ക് മൂന്നുമാസത്തേക്ക് അധികമായി 5 കിലോ ധാന്യം സൗജന്യം. ഒരു കിലോ പയറുവർഗങ്ങളും സൗന്യമായി നൽകും. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴിയാണ് ഇവ ലഭ്യമാക്കുക.ദിവസവേതനക്കാർക്കും സഹായം ലഭ്യമാക്കും.രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു.

ജൻധൻ അക്കൗണ്ട് ഉള്ള 20 കോടി വനിതകൾക്ക് പ്രതിമാസം 500 രൂപവീതം മൂന്നുമാസത്തേക്ക് ലഭ്യമാകും. തൊഴിലുറപ്പ് പദ്ധതി വേതനം വർധിപ്പിച്ചു.ദിവസ വേതനക്കാർക്കും സഹായം ലഭ്യമാക്കും.8.69 കോടി കർഷകർക്ക് 2000 രൂപ അക്കൗണ്ടിൽ ലഭ്യമാക്കും.

100 ൽ താഴെ ജീവനക്കാരുള്ള കമ്പനികളിൽ ഇപിഎഫ് സർക്കാർ അടയ്ക്കും.8 കോടി ആളുകൾക്ക് സൗജന്യ എൽപിജി സിലിണ്ടർ. മൂന്നുമാസത്തേക്കാകും ഈ സേവനങ്ങൾ ലഭ്യമാകുക.