കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യപടി: രാഹുല്‍ ഗാന്ധി

single-img
26 March 2020

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തിനായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ് ശരിയായ ദിശയിലേക്കുള്ള ആദ്യപടിയാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ‘സാമ്പത്തിക സഹായ പാക്കേജിന്റെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യപടിയാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ആഘാതം വഹിക്കുന്ന രാജ്യത്തെ കര്‍ഷകര്‍, ദിവസ വേതനക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വൃദ്ധര്‍ എന്നിവരോടും ഇന്ത്യയ്ക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ 1,70,00 കോടിയുടെ സാമ്പത്തിക പാക്കേജാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്.