കൊറോണ; ‘കേന്ദ്രമന്ത്രി നമ്മുടെ പ്രവർത്തനങ്ങളിൽ സംതൃപ്തിയും മതിപ്പും രേഖപ്പെടുത്തി’: പിണറായി വിജയന്‍

single-img
26 March 2020

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ ഇടപെടലിന് കേന്ദ്രത്തിന്റെ സംതൃപ്തിയും മികച്ച അഭിപ്രായവും ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിയായ സദാനന്ദ ഗൗഡയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശ പ്രകാരം കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിനെ ബന്ധപ്പെട്ടു.

അദ്ദേഹം കേരളത്തിന്റെ പ്രവർത്തനങ്ങൾ വിശദമായി അദ്ദേഹംചോദിച്ചറിഞ്ഞതായും. ഇനിയുള്ള ഓരോ ദിവസവും കേരളം നടത്തുന്ന പ്രതിരോധ ഇടപെടലുകളെ കുറിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“നമ്മളുടെ കാര്യങ്ങളൊക്കെ കേന്ദ്രം അന്വേഷിക്കുന്നത് നല്ല കാര്യമാണ്. ഇനിയും കേന്ദ്രത്തിൽ നിന്ന് പല സഹായവും നമുക്ക് കിട്ടേണ്ടതായിട്ടുണ്ട്. ഇപ്പോൾ കേന്ദ്രമന്ത്രി നമ്മുടെ പ്രവർത്തനങ്ങളിൽ സംതൃപ്തിയും മതിപ്പും രേഖപ്പെടുത്തി. കാര്യങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതായി ഒരു അഭിപ്രായം അവർ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്ന് പല സഹായവും കേരളത്തിന് ലഭ്യമാകേണ്ടതുണ്ട്. അത് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.