ജനതാ കര്‍ഫ്യുദിനത്തില്‍ അശാസ്ത്രീയമായ പ്രചാരണം; മോഹന്‍ലാലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

single-img
24 March 2020

പ്രധാനമന്ത്രി രാജ്യമാകെ ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു ദിനത്തില്‍ അശാസ്ത്രീയമായ പ്രചരണങ്ങള്‍ നടത്തിയെന്ന എന്ന പരാതിയിന്മേല്‍ നടന്‍ മോഹന്‍ലാലിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റര്‍ ചെയ്തു.

“സ്റ്റാർഡം” എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. എന്നും മോഹൻലാലിനെതിരെ പരാതിനൽകിയ ദിനു എന്ന യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കർഫ്യു ദിനം വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി പറഞ്ഞതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no….

Posted by Dinu Veyil on Tuesday, March 24, 2020