കൊറോണയ്ക്ക് വ്യാജ ചികിത്സ; അറസ്റ്റിലായ വ്യാജ വൈദ്യന്‍ മോഹനന്‍ വൈദ്യര്‍ കൊവിഡ് നിരീക്ഷണത്തില്‍

single-img
24 March 2020

കൊറോണ വൈറസിനെതിരെ വ്യാജ ചികിത്സ നടത്തിയ പേരില്‍ അറസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യര്‍ ഇപ്പോൾ കൊറോണ നിരീക്ഷണത്തിലെന്ന് റിപ്പോർട്ട്. നിലവിൽ വിയ്യൂര്‍ ജയിലില്‍ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തടവുകാരെ കഴിഞ്ഞ ദിവസം നിരീക്ഷണത്തിനായി ആലുവയിലേക്ക് മാറ്റിയിരുന്നു.

തൃശൂർ ജില്ലയിലെ പട്ടിക്കാട് ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ കൊറോണ രോഗത്തിന് പരിശോധന നടത്തവെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വ്യക്തിക്ക് ചികിത്സ നടത്താനുള്ള ലൈസന്‍സ് ഇല്ലെന്ന് ആരോഗ്യവകുപ്പ് പറഞ്ഞിരുന്നു.

കൊറോണ ഉൾപ്പെടെയുള്ള ഏത് രോഗത്തിനും ചികിത്സ നല്‍കാമെന്നാവകാശപ്പെട്ടു എങ്കിലും താൻ കൊവിഡ് 19 വൈറസ് ബാധയ്ക്ക് ആരെയും ചികിത്സിച്ചിട്ടില്ലെന്ന് അറസ്റ്റിലായ മോഹനന്‍ പറഞ്ഞിരുന്നു. മാത്രമല്ല, ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഉപദേശം നല്‍കാനെത്തിയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.